Advertisment

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുമ്പിലെ ഗാന്ധി പ്രതിമയുടെ ശില്പിയായ ജയില്‍പ്പുള്ളിയുടെ കഥ ! അത് അനാശ്ചാദനം ചെയ്ത ആഭ്യന്തര മന്ത്രിക്ക് മുമ്പില്‍ അയാള്‍ കുഴഞ്ഞുവീണ് മരിച്ചതിന്റെയും !

New Update

ള്ളനോട്ടുകളില്‍ ഗാന്ധിജിയെ വരച്ച ഫ്രാന്‍സിസ് സേവ്യര്‍ എന്ന കുറ്റവാളിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെ ഗാന്ധി പ്രതിമയുടെ ശില്പി. 1960 മെയ് 7 ന് അന്നത്തെ ആഭ്യന്തരമന്ത്രി പി. ടി ചാക്കോയാണ് അനാച്ഛാദനം ചെയ്തത്.

Advertisment

യാദാര്‍ത്ഥ്യം ചിലപ്പോള്‍ കാല്‍പ്പനികതയെ കവച്ചു വക്കും. അത്തരത്തില്‍ ഒരു കഥയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നിലെ ഗാന്ധി പ്രതിമക്കു പറയാന്‍ ഉള്ളത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നോട്ടുകളില്‍ ഗാന്ധിയെ പ്രിന്റ്‌ ചെയ്യാന്‍ ആരംഭിക്കുന്ന കാലഘട്ടം.

publive-image

അക്കാലത്താണ് ഫ്രാന്‍സിസ് കള്ള നോട്ടുകള്‍ ഉണ്ടാക്കുന്നതിനു പിടിക്കപ്പെട്ടു കാരാഗ്രഹ വാസത്തിനു വിധിക്കപ്പെട്ടു ജയിലില്‍ എത്തുന്നത്. ജയിലിലെ ജീവിതം എന്ത് കൊണ്ടോ അയാളെ മാറ്റി. ഈ സമയത്തണ് രാഷ്ട്രപിതാവിന്റെ പ്രതിമ കണ്ണൂര്‍ ജയിലിനു മുന്നില്‍ സ്ഥാപിക്കാന്‍ തീരുമാനം ഉണ്ടാവുന്നത്. വിവരം അറിഞ്ഞ ഫ്രാന്‍സിസ് തന്റെ മാനസാന്തരം വന്ന ജീവിതത്തിന്റെ പ്രതീകം ആയി, ആ ഗാന്ധി പ്രതിമ നിര്‍മിക്കാന്‍ ഉള്ള ചുമതല അയാള്‍ക്ക്‌ നല്‍കണം എന്ന് ആവശ്യപ്പെട്ടു.

കള്ളനോട്ടില്‍ ഗാന്ധിയെ വരച്ചിരുന്ന ഒരാളെക്കള്‍ നല്ല ഗാന്ധി ശില്പ്പിയെ കിട്ടില്ലല്ലോ? അത് കൊണ്ട് തന്നെ സൂപ്രണ്ടും എതിര് പറഞ്ഞില്ല. ആറു മാസത്തെ ഫ്രാന്‍സിസിന്റെ പ്രയത്നം ഒടുവില്‍ അനാച്ഛാദനം ചെയ്യുന്ന ദിനം വന്നെത്തി. 1960 മെയ് 7 ന് അന്നത്തെ ആഭ്യന്തരമന്ത്രി പി. ടി ചാക്കോയാണ് ചടങ്ങിനു വന്നത്.

മന്ത്രി തന്റെ പരിവര്‍ത്തനത്തിന്റെ പ്രതീകമായ പ്രതിമ അനാച്ഛാദനം ചെയ്യുന്നത് കണ്ടു നിന്ന ഫ്രാന്‍സിസ് വികാരാധിക്യത്താല്‍ ഹൃദയസ്തംബനം വന്നു കുഴഞ്ഞു വീണു. അന്നേ ദിവസം തന്നെ അയാള്‍ കഥാവശേഷനായി. കണ്ണൂര്‍ ജയിലിനു മുന്നില്‍ അര നൂറ്റാണ്ട് പിന്നിട്ട ആ ഗാന്ധി പ്രതിമ ഇന്നും നിങ്ങള്ക്ക് കാണാം. ഒരു കുറ്റവാളിയുടെ പരിവര്‍ത്തനത്തിന്റെ പ്രതീകം ആയി!!!

Advertisment