Advertisment

പ്രളയവും പെട്രോളും പോയ വഴി മറന്നു ! സര്‍വ്വം ഫ്രാങ്കോ മയം ! ഇതെല്ലാം കണ്ട് അവര്‍ ആര്‍ത്ത് ചിരിക്കുന്നു - സര്‍ക്കാര്‍ !! 

author-image
കിരണ്‍ജി
New Update

കണ്ണൂര്‍: മാധ്യമങ്ങളൊന്നടങ്കം ഫ്രാങ്കോയുടെ പിന്നാലെയാണ്. ചാനലുകള്‍ രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി വരെ ഇത് തന്നെ കൃഷി. സോളാര്‍ സരിത കേസിന് ശേഷം കിട്ടിയ വാര്‍ത്താ ചാകരയാണ് ഫ്രാങ്കോ.

Advertisment

പക്ഷേ, പത്രധര്‍മ്മം മറന്ന് മാധ്യമങ്ങള്‍ ഇക്കിളിക്കഥകള്‍ക്ക് പിന്നാലെ മാത്രമാക്കി നടപ്പ് ഒതുക്കുമ്പോള്‍ ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന രണ്ടു കാര്യങ്ങള്‍ മറന്ന്; പെട്രോളും പ്രളയവും.

publive-image

ക്രൂഡോയിലിന് 140 രൂപയുണ്ടായിരുന്നപ്പോള്‍ മന്‍മോഹന്‍സിംഗ് ഈടാക്കിയ പെട്രോള്‍ വിലയേക്കാള്‍ അധികമാണ് ക്രൂഡോയിലിന് 70 രൂപ മാത്രമുള്ളപ്പോള്‍ മോഡി സര്‍ക്കാരിന്റെ പെട്രോള്‍ വില. അത് 85 ഉം കടന്നു ദിവസങ്ങള്‍ക്കുള്ളില്‍ നൂറിലെത്തിയെന്ന വാര്‍ത്തയെ ഇനി കേള്‍ക്കേണ്ടതുള്ളു.

13 തവണ കേന്ദ്ര നികുതി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില ഇതുപോലെ ഉയര്‍ത്തി നിര്‍ത്തിയിട്ടും കേരളത്തിലെ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് ഭീമന്മാര്‍ക്കൊന്നും ഒരു പരാതിയുമില്ല. കാരണം കൂടുതല്‍ കിടന്ന്‍ തുള്ളിയാല്‍ ഈ മുതലാളിമാരുടെ വീട്ടില്‍ ആദായ നികുതി പരിശോധന വരും.

publive-image

തട്ടിച്ചു കൂട്ടിയിരിക്കുന്നവര്‍ക്കല്ലേ അത് നഷ്ടപ്പെട്ടുപോയാല്‍ വിഷമമുള്ളൂ. അപ്പോള്‍ പിന്നെ ആര്‍ക്കും ഉപദ്രവമില്ലാത്ത ഫ്രാങ്കോ തന്നെ ശരണം.

നടപ്പു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞത്. നാം അതിനെ അതിജീവിച്ചു തീര്‍ന്നിട്ടില്ല. ദുരിതക്കയങ്ങളില്‍ നിന്നും ആരും കരകയറിയിട്ടുമില്ല. പ്രളയമുണ്ടായപ്പോള്‍ സഹായ ഹസ്തവുമായി ഇറങ്ങി നാട്ടുകാരെ രക്ഷിച്ച് കരയ്ക്ക് കയറ്റിയത് മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ്. അവര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കിയത് സഭകളും സംഘടനകളും നാട്ടുകാരും ചേര്‍ന്നാണ്.

publive-image

സ്വന്തം വീടിട്ലെ അത്യാഹിതം എന്ന പോലെ പ്രവാസികളും നാട്ടുകാരും പണം വാരിക്കോരി നല്‍കി.  പക്ഷേ, അവരുടെ നഷ്ടങ്ങള്‍ നികത്തേണ്ടതും അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതും സര്‍ക്കാരാണ്. പക്ഷേ, ഒന്നും നടക്കുന്നില്ല. ആകെ നടക്കുന്നത് ദുരിതാശ്വാസ നിധി ശേഖരണം മാത്രമാണ്.

ജനങ്ങള്‍ക്ക് എന്ത് നഷ്ടമായി, എത്ര നഷ്ടമായി എന്നുപോലും തിട്ടമില്ലാതിരുന്ന സര്‍ക്കാരാണ് കാര്യങ്ങള്‍ നടത്തുന്നത്.  ആദ്യം 20 കോടി നഷ്ടമെന്നു പറഞ്ഞു. പിന്നെ അത് 40 ആക്കി. 20 ല്‍ നിന്നും 40 കോടിയിലെത്തിയ കണക്ക് എങ്ങനെ കിട്ടി ?

publive-image

വെള്ളത്തില്‍ മുങ്ങിയ വീടിന് സംഭവിച്ച നാശനഷ്ടങ്ങള്‍, ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍, കൃഷിയ്ക്ക് സംഭവിച്ച നഷ്ടങ്ങള്‍ അങ്ങനെ കണക്കില്‍ പെടാത്ത നഷ്ടങ്ങള്‍ ഏറെയാണ്‌.

പ്രളയത്തില്‍ സര്‍വ്വം നഷ്ടപ്പെട്ട പാവങ്ങള്‍ ഇപ്പോഴും ചങ്കത്തടിച്ച് നിലവിളിക്കുകയാണ്. ആര് കേള്‍ക്കാന്‍ ?  ആകെ കിട്ടിയത് 10000 രൂപ. അതുകൊണ്ടെന്താകാന്‍. അവരുടെ നിലവിളി പുറത്ത് വരണമെങ്കില്‍ മാധ്യമങ്ങള്‍ നിരൂപിക്കണം. പക്ഷേ അതുടന്‍ നടക്കില്ല. കാരണം അവരെല്ലാം ഫ്രാങ്കോയുടെ പിന്നാലെയാണ്.

publive-image

സര്‍വ്വം ഫ്രാങ്കോ മയം. ഈ ഉലകം ചുറ്റിത്തിരിയുന്നത് ഫ്രാങ്കോയ്ക്ക് ചുറ്റുമാണെന്ന് തോന്നിപ്പോകും. രാവിലെ മുതല്‍ കൊണാപ്പുമായി കുത്തിയിരിപ്പാണ്‌. ഇതുകണ്ട് ചിരിക്കുന്നത് സര്‍ക്കാരാണ്.

പ്രളയത്തെ അതിജീവിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ? പെട്രോള്‍ പമ്പില്‍ നമ്മള്‍ 85 രൂപ കൊടുക്കുമ്പോള്‍ അതില്‍ നിന്നും 28 രൂപ പോക്കറ്റിലാക്കുന്ന സര്‍ക്കാര്‍ ! അവര്‍ കതകടച്ച് ചിരിക്കുകയാണ് ! ഫ്രാങ്കോയെ ഇട്ടുകൊടുത്തിട്ട് !

Advertisment