Advertisment

ഫ്രാങ്കോ മുളയ്ക്കലിനെ പാര്‍പ്പിച്ചിരിക്കുന്നത് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. ഒപ്പം രണ്ട് പെറ്റിക്കേസ് പ്രതികൾ

New Update

കോട്ടയം:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി റിമാൻഡ് ചെയ്ത ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാര്‍പ്പിച്ചിരിക്കുന്നത് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. വിചാരണ തടവുകാർക്ക് വേണ്ടിയുള്ളതാണ് മൂന്നാം നമ്പർ സെല്ല്.

Advertisment

publive-image

ഇദ്ദേഹത്തെക്കൂടാതെ രണ്ട് പെറ്റിക്കേസ് പ്രതികൾ കൂടി ഈ സെല്ലിലുണ്ട്. സി ക്ലാസ്സ് ജയിലായതിനാൽ ഇവിടെ കട്ടിൽ ഇല്ല. അതിനാൽ മുൻബിഷപ്പിന് മറ്റു തടവുകാരെ പോലെ തന്നെ നിലത്തു കിടന്ന് ഉറങ്ങേണ്ടി വരും. വിചാരണ തടവുകാരനായതിനാൽ മറ്റു തടവുകാരെ പോലെ ജയിനുള്ളിൽ ജോലികൾ ചെയ്യേണ്ടതില്ല.

പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അടുത്തമാസം 16 വരെ റിമാന്‍ഡു ചെയ്തതിന് പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയെ പാലാ സബ് ജയിലിലെത്തിച്ചത്.

Advertisment