Advertisment

പ്രളയ ബാധിതർക്ക് സഹായവുമായി സർക്കാർ കുപ്പിവെള്ളം ഹില്ലി അക്വാ

New Update

തൊടുപുഴ:  ആലപ്പുഴ ജില്ലയിലെ പ്രളയബാധിതർക്കു സഹായ ഹസ്തവുമായി സർക്കാർ കുപ്പിവെള്ള കമ്പനിയും. തൊടുപുഴയിലുള്ള ഹില്ലി അക്വാ കുപ്പി വെള്ള കമ്പനി ചൊവ്വാഴ്ച ഒരു ലോഡ് വെള്ളം ആലപ്പുഴ ജില്ലാ കലക്ടറേറ്റിൽ എത്തിക്കും.

publive-image

രാവിലെ 10 .30 നു മലങ്കരയിലുള്ള ഫാക്ടറി അങ്കണത്തിൽ പി ജെ ജോസഫ് എം എൽ എ കുപ്പി വെള്ളവുമായി പോകുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. ഹില്ലി അക്വയുടെ എറണാകുളം ജില്ലയിലെ വിതരണക്കാരായ റോസാ മിസ്റ്റിക്ക ഏജെൻസിസ്‌ ആണ് വെള്ളം എത്തിക്കുന്നത് .പ്രൊഫ .എം ജെ ജേക്കബ് ,വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Advertisment