Advertisment

ഭൂമി വിവാദത്തില്‍ വിമതരെ പിന്തുണച്ച സഹായ മെത്രാന്മാര്‍ക്കെതിരെ ഇടുക്കിയിലെ മെത്രാഭിഷേക ചടങ്ങുകളിലും പ്രതിഷേധം ഉയരുമോയെന്ന്‍ ആശങ്ക ! പ്രതിഷേധം പാടില്ലെന്ന് സഭാ നേതൃത്വം 

author-image
admin
New Update

ഇടുക്കി:  സീറോ മലബാര്‍ സഭയിലെ ഭൂമിവിവാദത്തെ തുടര്‍ന്ന്‍ വിമതരെ പിന്തുണച്ച സഹായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരെ സഭയില്‍ ആഞ്ഞടിക്കുന്ന പ്രതിഷേധം പുതിയ ഇടുക്കി ബിഷപ്പിന്റെ സ്ഥാനാരോഹണത്തിലും പ്രതിഷേധിക്കുമോ എന്ന് ആശങ്ക.

Advertisment

വ്യാഴാഴ്ച ഉച്ചകഴിഞ്ഞു വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളില്‍ സഭയിലെ മുപ്പതോളം മെത്രാന്മാര്‍ക്കൊപ്പം എറണാകുളം - അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും പങ്കെടുക്കേണ്ടതാണ്. എന്നാല്‍ ഇവര്‍ പങ്കെടുത്താല്‍ തടയും എന്ന നിലപാടിലാണ് ഒരുകൂട്ടം വിശ്വാസികള്‍.

publive-image

ഇന്ന് തീര്‍ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈന്‍ മേഴ്സി ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ അര്‍പ്പിക്കാനിരുന്ന വിശുദ്ധ കുര്‍ബ്ബാന വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ ഉപേക്ഷിച്ചിരുന്നു. മാര്‍ പുത്തന്‍വീട്ടിലിനെതിരെ പള്ളി മതിലിലും സമീപ പ്രദേശങ്ങളിലും പോസ്റ്റര്‍ നിറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ എറണാകുളത്തെ സഹായ മെത്രാന്മാര്‍ പങ്കെടുക്കുന്ന ഇടുക്കിയിലെ പരിപാടിയിലും പ്രതിഷേധം ഉയരുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ സഭയുടെ അഭിമാനമായ മെത്രാഭിഷേക ചടങ്ങുകള്‍ പോലുള്ള സുപ്രധാന പരിപാടികളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്നും ക്രിസ്തീയമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രതിഷേധങ്ങള്‍ ശരിയല്ലെന്നുമാണ് രൂപതാ കേന്ദ്രത്തിന്റെ നിലപാട്.

അതിനാല്‍ തന്നെ സഹായ മെത്രാന്മാരെ തടയാനുള്ള നീക്കത്തില്‍ നിന്ന് ഇവിടെ പ്രതിഷേധക്കാര്‍ക്ക് പിന്‍വാങ്ങേണ്ടിവരും !

alanchery mar john nellikkunnel
Advertisment