Advertisment

ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് നീക്കി വത്തിക്കാന്‍ ഉത്തരവ്. പകരം ചുമതല മുംബൈ സഹായ മെത്രാന്

New Update

publive-image

Advertisment

ഡല്‍ഹി:  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന കേസില്‍ പോലീസ് കസ്റ്റഡിയിലായിരിക്കെ ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തതായി വത്തിക്കാന്‍. തന്നെ ചുമതലകളില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ കത്ത് പരിഗണിച്ചാണ് തീരുമാനം.

publive-image

പകരം ചുമതല മുംബൈ അതിരൂപതയിലെ സഹായ മെത്രാന്‍ മാര്‍ ആഗ്നലെ ഗ്രേഷ്യസിന് കൈമാറി. അദ്ദേഹം അടുത്ത ദിവസം തന്നെ ജലന്ധറിലെത്തി ചുമതലകള്‍ ഏറ്റെടുക്കും. ഇതോടെ പീഡന കേസില്‍ കുടുങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എന്ന പദവിയില്‍ നിന്ന് തന്നെ പുറത്താകുകയാണ്.

publive-image

പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചാല്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകാനാണ് സാധ്യത.

publive-image

publive-image

Advertisment