Advertisment

പാര്‍ട്ടി തീരുമാനം ഏറ്റെടുത്ത് കളത്തിലേക്ക് ഇറങ്ങുകയാണ്. കരുത്തായി, തണലായി, കൈത്താങ്ങായി കോണ്‍ഗ്രസിന്റെ യുവജനങ്ങള്‍ കൂടെയുണ്ടാവണം - കെ സുധാകരന്‍

New Update

publive-image

Advertisment

കൊച്ചി: പാര്‍ട്ടി തീരുമാനം ഏറ്റെടുത്ത് താന്‍ കളത്തിലേക്ക് ഇറങ്ങുകയാണെന്ന് നിയുക്ത കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. എ.ഐ.സി.സി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ട് പോകും. താന്‍ അതൃപ്തി അറിയിച്ചു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.

publive-image

പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് താന്‍ ആഹ്വാനം ചെയ്യുന്നതായും കെ. സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെ സംബന്ധിച്ച് എ.ഐ.സി.സിയാണ് അതിന്റെ അവസാന വാക്ക്. താന്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവജനങ്ങള്‍ തന്റെ കൂടെ ഉണ്ടാവണം.

publive-image

ഒരു പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമയത്ത് കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ നിരവധി പേരുകള്‍ ഉയര്‍ന്ന് വരും. പല ഘടകങ്ങള്‍ പരിഗണിച്ചാണ് തീരുമാനം വരിക. ചിലപ്പോള്‍ തന്റെ ആഗ്രഹം നടന്നില്ല എന്ന് വരും. അത് കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ അസ്വാഭാവികമല്ല.

publive-image

തന്റെ തീരുമാനത്തെക്കാളേറെ പാര്‍ട്ടിയുടെ നിലനില്‍പ്പും കരുത്തുമാണ് തന്റെ ലക്ഷ്യം. മരിക്കുന്നത് വരെ കോണ്‍ഗ്രസിന്റെ ശ്വാസമാണ് തന്റെ ശ്വാസം. പാര്‍ട്ടിയുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന ഒരു തീരുമാനങ്ങളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. തന്റെ അവസാനത്തെ വാക്ക് എ.ഐ.സി.സിയാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

publive-image

Advertisment