Advertisment

തേ‍ാളത്തിരുന്നു ചെവി തിന്നുന്നുവെന്ന് പാർട്ടിയെ ആക്ഷേപിക്കുന്നവർ തന്നെ ഒക്കത്തിരുത്തി ഒ‍ാമനിക്കുന്ന സ്ഥിതി സിപിഐ ഉണ്ടാക്കുമെന്ന് കാനം

author-image
admin
New Update

പാലക്കാട്:  തേ‍ാളത്തിരുന്നു ചെവി തിന്നുന്നുവെന്ന് പാർട്ടിയെ ആക്ഷേപിക്കുന്നവർ തന്നെ ഒക്കത്തിരുത്തി ഒ‍ാമനിക്കുന്ന സ്ഥിതി സിപിഐ ഉണ്ടാക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ജില്ലാപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കേ‍ാട്ടയത്തുനിന്നു മലപ്പുറം സംസ്ഥാന സമ്മേളനത്തിലേക്കു പേ‍ാകുമ്പേ‍ാൾ പാർട്ടി വളർന്നുകെ‍ാണ്ടിരിക്കുകയാണ്. ഒരു പാർട്ടിക്കുളളിൽ തന്നെ പല അഭിപ്രായം ശക്തമായിരിക്കേ രണ്ടു പാർട്ടികൾക്കു ഒരു അഭിപ്രായം വേണമെന്നു ശഠിക്കുന്നത് ശരിയല്ല. എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞതിനെതിരെ സിപിഐ പ്രതികരിച്ചിട്ടില്ല.

പ്രകടന പത്രികയ്ക്ക് പുറത്തുളള കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്, ഇനിയും പറയും. ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ ശക്തമായ ബദൽവേണമെന്നും കാനം പറഞ്ഞു.

Advertisment