Advertisment

അന്ന് ഞാന്‍ നാളെ നീയെന്ന്‍ ജേക്കബ്ബ് തോമസ്‌ ഓര്‍ത്തില്ല. ഇന്നിപ്പോള്‍ അടിക്കാനുള്ള വടിയുമായി ടോം ജോസ് ഒന്നാം നമ്പര്‍ കസേരയില്‍ !

author-image
കിരണ്‍ജി
New Update

publive-image

Advertisment

തിരുവനന്തപുരം:  മുമ്പ് ജേക്കബ്ബ് തോമസ്‌ വിജിലന്‍സ് ഡയറക്ടറായിരിക്കെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നടപടിയുടെ പ്രളയമായിരുന്നു. അന്വേഷണവും ടോം ജോസിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലും അദ്ദേഹത്തിന്റെ വസതിയിലും ബന്ധുവിന്റെ വസതിയില്‍ വരെ റെയ്ഡുമായിരുന്നു അന്ന്.

എന്നാല്‍ ടോം ജോസിനെതിരെയുള്ളത് ജേക്കബ്ബ് തോമസിന്റെ പകപോക്കലാണെന്ന് പിന്നീട് തെളിഞ്ഞു. ആ നടപടികളൊക്കെ ജലരേഖകളായി മാറി.

publive-image

ഇപ്പോള്‍ ഇതേ സാഹചര്യം നേരെ തിരിച്ചു വന്നിരിക്കുകയാണ്. സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഉദ്യോഗ കസേരയില്‍ ഇനി ടോം ജോസാണ്. അന്ന് ടോം ജോസിനേക്കാള്‍ മോശം സ്ഥിതിയിലാണ് ഇന്ന് ജേക്കബ്ബ് തോമസ്‌. നടപടി ദോഷത്തിന് അദ്ദേഹം സസ്പെന്‍ഷനിലാണ്. കൂടാതെ ജേക്കബ്ബ് തോമസിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ ഒരു സമിതിയെ തന്നെ നിയോഗിച്ചിരിക്കുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കല്‍, സര്‍വീസ് ചട്ട ലംഘനം, കോടികളുടെ അഴിമതി, വനം കയ്യേറ്റം, പരിസ്ഥിതി വിരുദ്ധ നടപടി, സര്‍വ്വീസിലിരിക്കെ പുറം ജോലി ചെയ്ത് വരുമാനം സമ്പാദിക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ജേക്കബ്ബ് തോമസ്‌. ഇതില്‍ മിക്ക ആരോപണങ്ങളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

publive-image

മേല്‍പ്പറഞ്ഞ പല കേസുകളിലും മുമ്പ് ജേക്കബ്ബ് തോമസിന്റെ സുഹൃത്ത് ചീഫ് സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിരുന്നു. ചില കേസുകളില്‍ ജസ്റ്റിസ് കമാല്‍ പാഷയുടെ ബഞ്ചില്‍ നിന്നും അനുകൂല നടപടികളും ഉത്തരവുകളും ജേക്കബ്ബ് തോമസിന് ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യങ്ങളൊക്കെ ജേക്കബ്ബ് തോമസിന് പ്രതികൂലമാണ്. പഴയ സുഹൃത്ത് ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് മാറി ഉന്നത പദവിയിലുണ്ടെങ്കിലും അവര്‍ക്ക് സഹായിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കമാല്‍ പാഷ ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

publive-image

മാത്രമല്ല, ജേക്കബ്ബ് തോമസിന്റെ കേസില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ ബാധ്യസ്ഥനായ ചീഫ് സെക്രട്ടറിയുടെ കസേരയില്‍ ഇനി ടോം ജോസാണ്. ജേക്കബ്ബ് തോമസിനോളം പകപോക്കല്‍ മനസ്ഥിതി ഇല്ലെങ്കിലും കെ എം എബ്രാഹത്തെപ്പോലെ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് മാറി നില്‍ക്കുന്നയാളല്ല ടോം ജോസ്.

താന്‍ പാതി .. ദൈവം പാതി എന്നതാണ് ടോം ജോസിന്റെ രീതി. അങ്ങനൊരു പാതി മനസ് കാണിക്കാന്‍ ചീഫ് സെക്രട്ടറി മനസുവച്ചാല്‍ നമ്മുടെ ചാനലുകാരുടെ പ്രിയങ്കരനായ അഴിമതി വിരുദ്ധന്‍ ജേക്കബ്ബ് തോമസ് അഴിമതി കേസില്‍ തന്നെ അഴിക്കുള്ളിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

publive-image

അത്തരം കേസുകള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും പരിഗണനയിലാണ്. എല്ലാറ്റിനും പുറമേ ഏറ്റവും വേണ്ടപ്പെട്ടയാള്‍ തന്നെ ജേക്കബ്ബ് തോമസിനെതിരെ വിവിധ കേസുകളുമായി കോടതിയെ സമീപിച്ചുകഴിഞ്ഞു. അക്കാര്യത്തിലെ കോടതി ഇടപെടല്‍ അദ്ദേഹത്തിന് ഏറെ നിര്‍ണ്ണായകമാകും.

ജസ്റ്റിസ് കമാല്‍ പാഷയോളം 'നീതിബോധ'മുള്ളവരല്ല ഇപ്പോഴത്തെ ജഡ്ജിമാരൊക്കെയെന്നതിനാല്‍ അത്തരം സഹായങ്ങളൊന്നും പ്രതീക്ഷിക്കാനും വഴിയില്ല.

jacob thomas
Advertisment