Advertisment

മാണിയുടെ യുഡിഎഫ് മടക്കയാത്ര കോട്ടയം ജില്ലാ പഞ്ചായത്തില്‍ വീണ്ടും ഭരണമാറ്റത്തിന് വഴിയൊരുക്കിയേക്കും ! നിലപാട് മുന്നണി പ്രവേശനത്തിന് ശേഷം !

New Update

publive-image

Advertisment

കോട്ടയം:  കേരള കോണ്‍ഗ്രസ് യു ഡി എഫിലേക്ക് മടങ്ങുമെന്ന് ഉറപ്പായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത. കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ട ശേഷം നടന്ന ഭരണ മാറ്റത്തിലാണ് കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായത്.

കേരളാ കോണ്‍ഗ്രസും സി പി എമ്മുമായി ചേര്‍ന്ന് ഇവിടെ ഭരണം പിടിക്കുകയായിരുന്നു. മാണി ഗ്രൂപ്പിന്റെ അഡ്വ. സഖറിയാസ് കുതിരവേലിയാണ് നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. യു ഡി എഫിലായിരുന്നെങ്കിലും അവസാന രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസിനായിരുന്നു. അതിനാല്‍ തന്നെ നിലവില്‍ ഭരണമാറ്റം ഉണ്ടായാലും പ്രസിഡന്റ് പദവി കേരളാ കോണ്‍ഗ്രസിന് തുടര്‍ന്നും ലഭിക്കും.

publive-image

അതേസമയം, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ എന്നിവയില്‍ മാറ്റം വരും. എന്നാല്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചാലും കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് നഷ്ടമില്ല. യു ഡി എഫിലേക്ക് കേരളാ കോണ്‍ഗ്രസ് മടങ്ങി വരുന്നതിനെതിരെ പ്രമേയം പാസാക്കിയ കോട്ടയം ഡി സി സിയോട് മാണി ഗ്രൂപ്പിനും പ്രത്യേക പ്രതിപത്തിയില്ല.

അതേസമയം, കേരളാ കോണ്‍ഗ്രസ് യു ഡി എഫിന്റെ ഭാഗമായി മാറിക്കഴിഞ്ഞാല്‍ പിന്നെ സി പി എമ്മുമായി ധാരണ തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് ജോസ് കെ മാണി എം പിയ്ക്കും കൂട്ടര്‍ക്കുമുള്ളത്. അതിനാല്‍ തന്നെ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തില്‍ ഭരണം തുടരാനുള്ള സാധ്യത തള്ളിക്കളയാനില്ല.

publive-image

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ഡി സി സി അധ്യക്ഷനായതിനെ തുടര്‍ന്ന്‍ അദ്ദേഹം രാജി വച്ച് സണ്ണി പാമ്പാടിയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ പരാജയപ്പെടുത്തിയാണ് കേരളാ കോണ്‍ഗ്രസ് സി പി എമ്മുമായി ചേര്‍ന്ന് ഭരണം പിടിച്ചത്.

ആ സമയത്ത് സണ്ണി പാമ്പാടിയ്ക്ക് ഒരു വര്‍ഷം മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ബാക്കി കാലാവധി കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതായിരുന്നു. മാണി യു ഡി എഫുമായി ചേര്‍ന്ന് ഭരണമാറ്റം സംഭവിച്ചാലും ഇനി കോണ്‍ഗ്രസിന് അവകാശപ്പെട്ട കാലാവധി തിരികെ നല്‍കണമെന്ന നിലപാടിലാണ് ജോസ് കെ മാണി. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസിന് ഇനി ഒരു വര്‍ഷം കൂടി കാലാവധി ശേഷിക്കുന്നില്ല.

publive-image

എന്നാല്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് വരെയെങ്കിലും നിലവിലെ ധാരണ പ്രകാരം ഭരണം മുന്നോട്ട് പോകുകയും അതിനുശേഷം രാജി വച്ച് കോണ്‍ഗ്രസിന് ഭരണം കൈമാറാമെന്നുമാണ് മാണി ഗ്രൂപ്പിന്റെ ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നിലപാട്.

ഇതെങ്ങനെ നടപ്പിലാക്കാം എന്നത് യു ഡി എഫിലേക്ക് പാര്‍ട്ടി മടങ്ങിയെത്തിയ ശേഷം തീരുമാനിക്കും !

publive-image

Advertisment