Advertisment

2,23,000 പേർ ദുരിതാശ്വാസ ക്യാമ്പുകളില്‍. 9 ദിവസത്തിനിടെ മരണപ്പെട്ടത് 164 പേർ. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

New Update

തിരുവനന്തപുരം:  ഇന്നത്തെ കണക്കനുസരിച്ച് 2,23,000 പേർ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുവെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് എട്ടുമുതലുള്ള കണക്കനുസരിച്ച് 164 പേർ മരണപ്പെട്ടു.

Advertisment

നാല് ജില്ലകളിലാണ് ഗുരുതരമായ സ്ഥിതിവിശേഷം തുടരുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളിലാണ് പ്രധാന പ്രശ്നം. ഈ ജില്ലകളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. കേന്ദ്രസേന, സംസ്ഥാന ഉദ്യോഗസ്ഥരും ഒത്തുചേർന്നുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. ഓരോ പ്രദേശത്തുള്ള സന്നദ്ധപ്രവർത്തകരും ഇവരോടൊപ്പം ചേരുന്നു.

publive-image

ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്തൻ ഹെലികോപ്റ്ററുകളും ബോട്ടുകളും രംഗത്തുണ്ട്. ചാലക്കുടി 3, എറണാകുളം 5, പത്തനംതിട്ട 1, ആലപ്പുഴ 1 ഹെലികോപ്റ്ററും രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ട്.

പത്തനംതിട്ട ഭാഗത്തേക്ക് രണ്ട് ഹെലികോപ്റ്റർ എത്തിചേർന്നിട്ടുണ്ട്. ആലപ്പുഴയിലേക്ക് രണ്ട് ഹെലികോപ്റ്റർ ഉടൻ എത്തും. 11 ഹെലികോപ്റ്റർ കൂടി എയർഫോഴ്സിന്‍റെ കൈയില്‍ ഉണ്ടായിരിക്കും. ഇത് കൂടുതല്‍ പ്രശ്നമുള്ള ഭാഗത്തേക്ക് അയയ്ക്കും. പ്രതിരോധമന്ത്രിയുമായി കൂടുതൽ ഹെലികോപ്റ്റർ ചോദിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനുള്ള മറ്റ് സജ്ജീകരണങ്ങളും ആവശ്യമാണെന്ന് പറ‍‍ഞ്ഞിട്ടുണ്ട്. കൂടുതൽ ബോട്ടുകളും എത്തിയിട്ടുണ്ട്. 150- ലേറെ ബോട്ടുകൾ ഇന്ന് രാവിലെ തന്നെ എത്തി. പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു.

ചെങ്ങന്നൂർ, ചാലക്കുടി എന്നീ മേഖലകളിൽ ഒറ്റപ്പെട്ടവരെ ബോട്ട് വഴി രക്ഷപ്പെടുത്താൻ കഴിയില്ല. അവിടെ ഹെലികോപ്റ്ററിലാകും രക്ഷാപ്രവർത്തനം . ആർമിയുടെ 16 ടീമുകൾ രംഗത്തുണ്ട്, അവർ വിവിധ കേന്ദ്രങ്ങളിലായി ചുമതല നിർവഹിക്കുന്നു. നാവിക സേനയുടെ 13 ടീമുകൾ തൃശ്ശൂരിലുണ്ട്. 10 ടീം വയനാട്, നാല് ടീം ചെങ്ങന്നൂർ, 12 ടീം ആലുവ, 3 ടീം പത്തനംതിട്ട എന്നിവര്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനവുമായി സജ്ജമാണ്.

നാവികസേനയുടെ മൂന്ന് ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് ഉണ്ട്. കോസ്റ്റ്ഗാർഡ് 28 കേന്ദ്രങ്ങളിലുണ്ട്. ഇവര്‍ക്ക് രണ്ട് ഹെലികോപ്റ്ററും ഉണ്ട്. എൻഡിആർഎഫിന്റെ ടീമും രംഗത്തുണ്ട്. ഇവര്‍ 4000 അധികം പേരെ രക്ഷപ്പെടുത്തി. നാവികസേന 550 പേരെ രക്ഷപ്പെടുത്തി.

കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് നോക്കിയാൽ ഇടുക്കിയിലും വയനാട്ടിലും മഴ കുറഞ്ഞു. റാന്നി കോഴഞ്ചേരി ഭാഗങ്ങളില്‍ വെള്ളം കുറഞ്ഞു. ചെങ്ങന്നൂർ തിരുവല്ല എന്നിവിടങ്ങളില്‍ മഴ ശക്തമാണ്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുതന്നെ. ഇവിടങ്ങളില്‍ ഓറ്റപ്പെട്ടുപോയവർ ധാരാളം പേരുണ്ട്. കേന്ദ്രസർക്കാർ ഒരുലക്ഷം ഭക്ഷണപാക്കറ്റുകൾ അയയ്ക്കുന്നുണ്ട്. ഡിആർഡിഒയും ഭക്ഷണവും വെള്ളവും എത്തിക്കും.

പത്തനംതിട്ടയില്‍ മഴ കുറ‍ഞ്ഞു. നിലവിൽ ഈ പ്രദേശങ്ങളിലാണ് ആയിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്ന രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലികോപ്റ്ററില്‍ വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും രാവിലെ സംസാരിച്ചിരുന്നെന്നും കൂടുതല്‍ കേന്ദ്രസഹായങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Advertisment