പിക് അപ് വാനിലിരുന്ന്‍ തിരക്കിട്ട് ഒരു ഓണസദ്യ – ഇരിങ്ങാലക്കുടയില്‍ വീട് വൃത്തിയാക്കലിനിടെ കന്യാസ്ത്രീയും യുവാക്കളും

Monday, August 27, 2018

ഇരിങ്ങാലക്കുട:  ഹൃദയം നിറഞ്ഞ ഓണത്തിനുപകരം ഇത്തവണ മലയാളിക്ക് ദുഃഖം നിറഞ്ഞ ഓണമായിരുന്നു. ഓണത്തിന്റെ ആഘോഷങ്ങളെക്കുറിച്ചൊന്നും ആലോചിക്കാന്‍ നേരമില്ലാതെ മലയാളികള്‍ മിക്കവരും വെള്ളമിറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്നതിനും വാസയോഗ്യമാക്കുന്നതിനുമുള്ള തിരക്കിലായിരുന്നു.

ഇതാണ് ഓണസദ്യ…….ഒരു പ്രളയത്തിനും നമ്മളെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താനാവില്ല, നമ്മൾ മലയാളികൾ ,അതിജീവിക്കും ….ഒത്തൊരുമയോടെ …കടപ്പാട്:നമ്മുടെ ഇരിഞ്ഞാലക്കുട

Posted by Dinesh Chomattil on 2018 m. Rugpjūtis 25 d., Šeštadienis

ഓണദിവസം ഇരിങ്ങാലക്കുട കാക്കതുരുത്തി മേഖലയില്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കാന്‍ വന്ന കന്യാസ്ത്രീയും യുവജനങ്ങളും ഉച്ചയ്ക്ക് പിക്ക് അപ് വാനിലിരുന്ന്‍ ഭക്ഷണം കഴിയ്ക്കുന്ന വീഡിയോ ആണ് ഇത്തവണ ഓണക്കാഴ്ചകളില്‍ ഏറ്റവും വൈറലായ ഒന്ന്. വെള്ളപ്പൊക്കം ഉണ്ടായത് മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളിലായിരുന്ന ഇവര്‍ അതിനുശേഷവും വിശ്രമമില്ലാതെ വീട് വൃത്തിയാക്കി കൊടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്.

ഒരു പ്രദേശം കഴിഞ്ഞാല്‍ അടുത്ത പ്രദേശത്ത് ആളുകള്‍ ഇവരെ കാത്തിരിക്കുകയാണ്. അതിനിടയില്‍ ‘വേഗം കഴിയ്ക്ക് ആസാദ് റോഡില്‍ ആളുകള്‍ കാത്തിരിക്കുന്നുവെന്ന്’ പറഞ്ഞാണ് ഒപ്പമുള്ളവര്‍ പോലും തിരക്ക് കൂട്ടുന്നത്. പിക് അപ് വാനിലെ ഈ ‘ഓണസദ്യ’ ഉണ്ണാന്‍ പോലും അവര്‍ക്ക് നേരമില്ല.

ഒന്നര വര്‍ഷം കൊണ്ട് ഒന്നര ഡസന്‍ ‘പീഡനങ്ങള്‍’ ഏറ്റുവാങ്ങിയ കന്യാസ്ത്രീയെ മാത്രമേ ഈ വര്‍ഷം നമുക്ക് പരിചയമുണ്ടായിരുന്നുള്ളൂ. ഈ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ താങ്ങും തണലുമായി മുന്നില്‍ നിന്ന ഇത്തരം കന്യാസ്ത്രീകളെ നമുക്ക് പരിചയമില്ല.

×