Advertisment

നവവരന്റെ കൊലപാതകം പോലിസിന്റെ അനാസ്ഥ: യൂത്ത്ഫ്രണ്ട് (എം )

New Update

കോട്ടയം:  പ്രണയ വിവാഹം നടത്തിയതിന്റെ പേരിൽ നവവരനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പൻ ആവശ്യപ്പെട്ടു .

Advertisment

publive-image

വരനെ തട്ടികൊണ്ടു പോയ സംഭവത്തിൽ വരന്റെ ബന്ധുക്കളും നവവധുവും യഥാസമയം ശാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത പോലിസിന്റെ അനാസ്ഥയാണ് വരന്റെ കൊലപാതകത്തിൽ കലശിച്ചത് എന്നും സജി ആരോപിച്ചു.

കുറ്റക്കാരായ പോലീസ് കാരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നാവാശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കെടം മുഖ്യ പ്രസംഗം നടത്തി. ജോസ് ഇടവഴിക്കൽ, യൂത്ത്ഫ്രണ്ട് ഭാരവാഹികളായ ജോഷി ഇലഞ്ഞി,സുമേഷ് ആൻഡ്രൂസ്, ജയിസൺ ജോസഫ് ,സജി തടത്തിൽ,ഷാജി പുളിമൂടൻ, ജോർഡിൽ കിഴക്കേത്തലക്കൽ, പ്രസാദ് ഉരുളികുന്നം, ജോയി സി കാപ്പൻ, ജോജി കുറത്തിയാടൻ, ഗൗതം എൻ നായർ, ജിജോ വരിക്കമുണ്ട, ബിജു പറപ്പള്ളിൽ, ഷിജോ ഗോപാലൻ, മനു പാമ്പാടി, രൂപേഷ് ചുങ്കം, നോയൽ പെരുബാറ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment