കീ കീ ചലഞ്ച്: കേരളാ പോലീസിന്‍റെ ട്രോള്‍ വീഡിയോ വൈറലാകുന്നു. നടുറോഡില്‍ കീ കീ ചലഞ്ചുമായെത്തുന്നവരെ പിടിച്ച് അകത്തിടും

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, August 7, 2018

ലോകത്തെമ്പാടും കീ കീ ചലഞ്ച് ഇപ്പോള്‍ പടര്‍ന്നു പിടിക്കുകയാണ്. നടുറോഡില്‍ കീ കീ ചലഞ്ചുമായെത്തുന്നവരെ പിടിച്ച് അകത്തിടുമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ സൈബര്‍ വിഭാഗം. ഒരു ട്രോള്‍ വീഡിയോ രൂപത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

നടുറോഡില്‍ കീ കീ ചലഞ്ചിലെ പാട്ടുപാടി ഡാന്‍സ് കളിച്ച് പോകുന്ന ഫ്രീക്കനെ പിടിച്ച് പോലീസ് വണ്ടിയില്‍ കേറ്റുന്ന 26 സെക്കന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ജാങ്കോ നീ അറിഞ്ഞോ, ഞാന്‍ പെട്ടു’ എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ഇത് ട്രോള്‍ ആക്കിയത്.

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

Posted by Kerala Police on 2018 m. Rugpjūtis 6 d., Pirmadienis

കനേഡിയന്‍ റാപ്പ് സിംഗറായ ഒബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ  ‘കീ കീ ഡു യു ലൗ മി’ എന്ന വരി തുടങ്ങുമ്പോള്‍ പതിയെ ഓടുന്ന കാറില്‍ നിന്നും ഡോര്‍ തുറന്നിറങ്ങി ഓടുന്ന കാറിനൊപ്പം ഡാന്‍സ്‌ ചെയ്യുന്നതാണ് ചലഞ്ച്.

×