Advertisment

മഴയ്ക്ക് നേരിയ ശമനം: മീനച്ചിൽ താലൂക്കിൽ വെള്ളമിറങ്ങിത്തുടങ്ങി. പാലാ ടൗണില്‍ ഭാഗികമായി വെള്ളം താഴ്ന്നു

author-image
സുനില്‍ പാലാ
New Update

പാലാ:  മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ മീനച്ചിൽ താലൂക്കിൽ വെള്ളമിറങ്ങിത്തുടങ്ങി. പാലാ നഗരത്തിലെ റോഡുകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ബസ് സർവീസ് ഉൾപ്പെടെയുള്ളവ കാര്യമായി പ്രവർത്തനക്ഷമമായിട്ടില്ല.

Advertisment

publive-image

<പാലാ ടൌണ്‍ ബസ് സ്റ്റാന്‍ഡ്>

മീനച്ചിൽ താലൂക്കിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു; വിവിധ ക്യാമ്പുകളിൽ 212 കുടുംബങ്ങളിലായി 706 പേർ കഴിയുന്നുണ്ട്. കാണക്കാരി, കിടങ്ങൂർ, മുത്തോലി, പുലിയന്നൂർ, കടപ്പാട്ടൂർ, പാലാ, തീക്കോയി, വെള്ളികുളം വെള്ളാനി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

publive-image

<കൊട്ടാരമറ്റം റോഡ്‌>

താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലെ ക്യാമ്പുകളായ തീക്കോയി, വെള്ളികുളം, വെള്ളാനി എന്നിവ മണ്ണിടിച്ചൽ മൂലം വീടുകൾക്ക് കേടുപാടുകൾ വന്നതും മണ്ണിടിച്ചൽ ഭീക്ഷണിയുള്ള തുമായ സ്ഥലങ്ങളിലെ കുടുംബങ്ങളെയുമാണ് മറ്റുള്ള ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരുമാണ് രണ്ട് ദിവസം കൂടി മഴ മാറിയാൽ സ്വന്തം വീട്ടിലേക്കു മടങ്ങാം എന്ന പ്രതീക്ഷയിലാണ് പ്രായമായവരും, കുട്ടികളും, രോഗികളുമടങ്ങുന്ന ഈ കുടുംബങ്ങൾ.

publive-image

publive-image

publive-image

 

Advertisment