Advertisment

കുട്ടികളേയും രക്ഷിതാക്കളേയും കഷ്ടത്തിലാക്കിയ അവധി പ്രഖ്യാപനത്തിൽ വ്യാപക പ്രതിഷേധം

New Update

കോട്ടയം: കുട്ടികളേയും രക്ഷിതാക്കളേയും കഷ്ടത്തിലാക്കിയ അവധി പ്രഖ്യാപനത്തിൽ വ്യാപക പ്രതിഷേധം.  ദുരന്തനിവാരണം ലക്ഷ്യമിട്ടാണ് മഴക്കാലത്ത് സ്കൂൾ കുട്ടികൾക്ക് അവധി നൽകുന്നതെങ്കിൽ കുറഞ്ഞ പക്ഷം നേരം പുലരുമ്പോഴെങ്കിലും സ്കൂളുകളിലും കുഞ്ഞുങ്ങളുടെ വീടുകളിലും അറിയത്തക്ക രീതിയിൽ പ്രഖ്യാപനം ഉണ്ടാകണമെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisment

publive-image

കൂലിപ്പണിക്കോ ഓഫീസ് ജോലിക്കോ ഒക്കെയായി രക്ഷിതാക്കൾ രാവിലെ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു മാത്രം കിട്ടുന്ന അറിയിപ്പുകൾ എന്തു തരം ദുരന്തനിവാരണമാണ് ലക്ഷ്യമിടുന്നത് ??? പകൽ സമയത്ത് ഒറ്റയ്ക്ക് വീട്ടിലിരിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം എങ്ങനെ രക്ഷിതാക്കൾ ഉറപ്പു വരുത്തും??

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് കളക്ടർ അവധി നൽകിയുള്ള അറിയിപ്പ് വന്നത് രാവിലെ എട്ടു മണിയോടെ മാത്രമാണ്. മഴ ഇന്നലെയും ഉണ്ടായിരുന്നു. ഇന്നുമുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥർ കേവലം കടമ നിർവ്വഹിക്കൽ മാത്രമായി ഇത്തരം പ്രഖ്യാപനങ്ങളെ കണ്ടു കൂടെന്നും നാട്ടുകാര്‍ ആരോപിച്ചു.

Advertisment