Advertisment

കണ്ടല്‍ക്കാട്ടിലേക്ക് ലിഗയെ കൊണ്ടുപോയ വള്ളം കണ്ടെത്തി, നാലുപര്‍ കസ്റ്റഡിയില്‍

author-image
admin
New Update

തിരുവനന്തപുരം: കോവളത്തു ലിത്വാന സ്വദേശി ലിഗ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം വ‍ഴിത്തിരിവിലേക്ക്. ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ വള്ളം പൊലീസ് കണ്ടെത്തി. ലിഗയെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപര്‍ കസ്റ്റഡിയിലുണ്ട്.

Advertisment

ലിഗയ്ക്ക് മയക്കുമരുന്നു നല്‍കിയ ആളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് സൂചന. മരണത്തില്‍ പത്തോളം പേര്‍ സംശയത്തിന്‍റെ നി‍ഴലിലാണ്.

publive-image

ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെപ്പേരെ ചോദ്യംചെയ്തശേഷമാണ് അന്വേഷണം ഏതാനുംപേരിലേക്കു ചുരുങ്ങിയത്. ലിഗയുടേതു കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍നിന്നു ലഭിക്കുന്നത്.

ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി.

ചൂണ്ടയിടാനെന്ന വ്യാജേനയാണു ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്റെ പരിസരത്ത് എത്താറുള്ളതെന്നു പരിസരവാസികള്‍ പറയുന്നു.

liga
Advertisment