Advertisment

കര്‍ണ്ണാടക മണ്ഡലങ്ങള്‍ക്കൊപ്പം കോട്ടയത്തും ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് സാധ്യത. തെരഞ്ഞെടുപ്പുണ്ടായാല്‍ വെട്ടിലാകുന്നത് യുഡിഎഫ് ?

New Update

കോ​ട്ട​യം:  ജോ​സ്​​കെ. മാ​ണി എം.​പി രാജ്യസഭയിലേയ്ക്ക് മത്സരിച്ചതോടെ ഒഴിവുവരുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നോട്ട്.

Advertisment

ക​ർ​ണാ​ട​ക​യി​ൽ ഒ​ഴി​വു​ള്ള ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ലേ​ക്ക്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ച​തോ​ടെ കേ​ര​ള കോ​ൺ​ഗ്ര​സ്​-​യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ള്‍ ആശങ്കയിലാണ്. കൈവശം ഉണ്ടായിരുന്ന സീറ്റ് കൈവിട്ടുപോയാല്‍ യു ഡി എഫിനെ സംബന്ധിച്ച് അതിന്റെ പ്രത്യഘാദങ്ങള്‍ ഗുരുതരമായിരിക്കും.

publive-image

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ജോ​സ്​​കെ. മാ​ണി എം.​പി തി​ങ്ക​ളാ​ഴ്​​ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തോ​ടെ ​എം.​പി​യി​ല്ലാ​ത്ത മ​ണ്ഡ​ല​മാ​യി കോ​ട്ട​യം മാ​റു​കയാണ് . എന്നാല്‍ കോ​ട്ട​യ​ത്തി​ന്​ എം.​പി ഫ​ണ്ടി​ന​ത്തി​ൽ മാ​ത്രം അ​ഞ്ചു​കോ​ടി​യും ന​ഷ്​​ട​പ്പെട്ടേ​ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. എം.​പി സ്ഥാ​നം രാ​ജി​വെ​ക്കും മു​മ്പ്​ അം​ഗീ​കാ​രം ല​ഭി​ച്ച പ​ദ്ധ​തി​ക​ൾ ത​ട​സ്സ​പ്പെ​ടി​ല്ല. ഇ​ക്കൊ​ല്ല​ത്തെ അ​ഞ്ചു​കോ​ടി ചെ​ല​വ​ഴി​ക്കാ​നും സാ​ധി​ക്കും.

എന്നാല്‍ തു​ട​ർ​നി​ർ​മാ​ണാനു​മ​തി ല​ഭിക്കാത്ത പ​ദ്ധ​തി​ക​ൾ​ക്ക് തടസം നേരിടാന്‍ സാധ്യതയുണ്ട്. പ​ഴ​യ പ​ദ്ധ​തി​ക​ൾ ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ഇ​ട​പെ​ടാം. ക​ല​ക്​​ട​ർ​ക്കാ​ണ്​ ഇ​തി​നു​ള്ള അ​ധി​കാ​രം. എം.​പി ഫ​ണ്ട്​ പൂ​ർ​ണ​മാ​യും വി​നി​യോ​ഗി​ക്കാ​നാ​യെ​ന്നാണ് ജോ​സ്​ കെ. ​മാ​ണിയുടെ അവകാശവാദം.

രാ​ജ്യ​സ​ഭ എം.​പി​യെ​ന്ന നി​ല​യി​ൽ കോ​ട്ട​യ​ത്തി​​െൻറ വി​ക​സ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഉ​ണ്ടാ​കു​മെ​ന്ന്​ ജോ​സ്​ കെ. ​മാ​ണി അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​വി​ലെ പ​ദ്ധ​തി​ക​ൾ മു​ട​ങ്ങാ​തെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം പാലായിലെ ട്രിപ്പിള്‍ ഐ ടി, കുറവിലങ്ങാട്ടെ സയന്‍സ് സിറ്റി തുടങ്ങി പാതിവഴിയിലായ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ജോസ് കെ മയുടെ അഭാവത്തില്‍ അവതാളത്തിലാകുമോ എന്ന ആശങ്കയുണ്ട്.

രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ജോ​സ്​ കെ. ​മാ​ണി ലോ​ക്​​സ​ഭ എം.​പി സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ട​ത്​ ജൂ​ലൈ അ​വ​സാ​ന​മാ​കും. ഇ​തോ​ടെ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെു​പ്പി​ന്​ അ​വ​​ശേ​ഷി​ക്കു​ക 10 മാ​സ​വും.

jose k mani kottayam dcc
Advertisment