Advertisment

അട്ടപ്പാടിയില്‍ മധുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഡിസിസി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ രംഗത്ത്. അന്വേഷണം രാഷ്ട്രീയ പ്രേരിതമായി മാറുന്നു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം. പോലീസ് നടപടി സംശയാസ്പദമെന്നും ശ്രീകണ്ഠന്‍. മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

New Update

പാലക്കാട്:  അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ രംഗത്ത്. പോലീസ് ജീപ്പില്‍ വച്ച് മരിച്ച യുവാവിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമാക്കണമെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

ഇപ്പോള്‍ ചിലരുടെ ശ്രമം കൊലപാതകം ചിലരുടെ തലയില്‍ ചാര്‍ത്തി നല്‍കാനാണ്. യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാണ് യു ഡി എഫിന്റെ ആവശ്യം. വീഡിയോ ദൃശ്യങ്ങളില്‍ യുവാക്കള്‍ മധുവിനെ മര്‍ദ്ദിക്കുന്നത് ഇല്ല. മധുവിന് മര്‍ദ്ദനമേറ്റത് തൊട്ടപ്പുറത്തെ മുക്കാലി ലോറി സ്റ്റാന്‍ഡില്‍ വച്ചാണ്. അതാരൊക്കെയെന്നു കണ്ടെത്തി അതിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

പിന്നീട് പോലീസ് ജീപ്പില്‍ കൊണ്ടുപോകുമ്പോഴാണ് മധു മരണപ്പെടുന്നത്. തികച്ചും അപലപനീയമായ സംഭവത്തില്‍ പോലീസിന്റെ അന്വേഷണം രാഷ്ട്രീയ പ്രേരിതമായി വഴിതിരിച്ച് വിടാന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വിലകൊടുത്തും തടയുമെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായും ശ്രീകണ്ഠന്‍ അറിയിച്ചു. യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

Advertisment