Advertisment

മണ്ണുത്തി - വടക്കഞ്ചേരി റൂട്ടിൽ ഹൈവേയിലെ ഗതാഗത കുരുക്കിന് താൽകാലിക പരിഹാരമാകുന്നു

author-image
admin
New Update

ഹൈവേ പ്രശ്നത്തിൽ അടിയന്തര പ്രധാന്യത്തോടെ നടപടിയെടുത്ത കേരള യുവതയുടെ അഭിമാനമായ ടി വി അനുപമ ഐ എ എസിന് ഹൃദയത്തിൽ തൊട്ട ബിഗ് സല്യൂട്ട് നൽകുകയാണ് പ്രദേശവാസികൾ. തൃശൂർ കലക്ടർ ആയി ചുമതലയേറ്റശേഷം 3 തവണ സ്ഥലം സന്ദർശിച്ചിരുന്നു കലക്ടർ. കലക്ടറുടെ പ്രത്യേക ഫണ്ടിൽ നിന്ന് രണ്ട് കോടി 85 ലക്ഷം രൂപയാണ് റീടാറിംഗിനായ് അനുവദിച്ചത്.

Advertisment

കുതിരാൻ മലയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണിന്റെ നേതൃത്വത്തിൽ യൂത്ത്ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് സന്തോഷ് അയ്ക്കൽ, വി എ ബെന്നി എന്നിവർ കലക്ടറുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

publive-image

റോഡിലെ കുഴിയിൽപ്പെട്ട് ബൈക്ക് മറിഞ്ഞ് ഇക്കഴിഞ്ഞ ദിവിസം വടക്കഞ്ചേരി, കണക്കൻതുരത്തി, പല്ലാറോഡ് സ്വദേശി മുരളി മരണപ്പെട്ടിരുന്നു. തുടർന്ന് വിവിധ സംഘടകൾ സമരവുമായി രംഗത്തിറങ്ങിയിരുന്നു.

റോഡിലെ കുഴികൾ ക്വോറി വേസ്റ്റ് ഇട്ട് നികത്തുന്ന ജോലികൾ BMS, INTUC മുതലായ യൂണിയൻ പ്രവർത്തകർ സ്വമേധയാ ആരംഭിച്ചിരുന്നു.

മുൻപ് ഡൽഹിയിൽ കേന്ദ്ര മന്ത്രി നിഥിൻ ഗഡ്ഗരിയെ കണ്ട് ഹൈവേ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് പരാതി നൽകുന്നതിനായ് യൂത്ത്ഫ്രണ്ട് എം പാലക്കാട് ജില്ലാ പ്രസിഡന്റ് സന്തോഷ് അറയ്ക്കൽ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് കലക്ടറുമായി കൂടിക്കാഴ്ച നടത്തിയത്. കേവലം വെറും സമരങ്ങൾക്കപ്പുറം കാര്യങൾ വ്യക്തമായി പഠിച്ച് പരിഹാര നിർദ്ദേശങ്ങളാണ് കൂടിക്കാഴ്ചയിൽ കേരളാ കോൺഗ്രസ് പാലക്കാട് ജില്ലാ നേതാക്കൾ സമർപ്പിച്ചത്.

ഹൈവേയുടെ തകർച്ചയിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് പാലക്കാട് ജില്ലയിലെ ആലത്തൂർ,ചിറ്റൂർ, പാലക്കാട് താലൂക്കിലെ ജനങ്ങളാണ്.

കുതിരാൻ മലയിലെ റീ ടാറിംഗ് താൽകാലിക പരിഹാരമാണെങ്കിലും കാരാർ ഏറ്റെടുത്ത കമ്പനിയുടെ നിസംഗതയും ചൂഷണവും അവസാനിപ്പിക്കുന്നതിനും അവർക്ക് ഒത്താശ ചെയ്യുന്ന NHAl ഉദ്യോഗസ്ഥർക്കെതിരെയും കേടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് സന്തോഷ് അറയ്ക്കലും ജോബി ജോണും. ഏറ്റവും പ്രധാന ആവശ്യം 19 മരണങ്ങൾ പിന്നിട്ട ഈ റോഡിൽ ഇനി ഒരാൾ കൂടി അനാസ്തയുടെ ബലിയാടാവരുത് എന്നതായിരുന്നു.

ഒരു ഐ എ എസുകാരിയുടെ ജാഡയും കൃത്രിമ തിരക്കും ഒന്നുമില്ലാതെ ജനങ്ങളോട് ഇടപെടുന്ന, മക്കളുടെ ആവലാതികൾ പരിഹരിക്കാൻ, കാലത്ത് വീട്ടു കാര്യങ്ങൾക്ക് ഓടി നടക്കുന്ന വീട്ടമ്മയെ പോലാണ് ജനകീയ വിഷയങ്ങളിൽ കലക്ടർ ഇടപെട്ടുന്നതെന്നും, എത്രയും പെട്ടന്ന് ഏറ്റവും ഉചിതമായ തീരുമാനം ഉറപ്പ് നൽകിയുമാണ് കൂടിക്കാഴ്ച അവനാപ്പിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പ്രതികരിച്ചു.

കേരള സർക്കാരും, എം എല്‍ എമാരും കേന്ദ്രത്തെ കുറ്റപ്പെടുത്തിയും കേന്ദ്രം തിരിച്ച് 'കവറിലാക്കി' പണി കൊടുത്തും പരസ്പരം തറ രാഷ്ട്രിയം കളിക്കുമ്പോൾ നരകിക്കുന്നത് ജനങ്ങളാണ്. ഈ സാഹചര്യത്തിലാണ് താൻ വഹിക്കുന്ന പദവി ജനങ്ങൾക്ക് എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് കലക്ടർ ടി വി അനുപമ ഐ എ എസ് കാണിച്ചുതരുന്നത്.

ഇത് രണ്ടാം തവണയാണ് കരാർ കമ്പനി നടത്തുന്ന അനാസ്ഥയ്ക്ക് ജനങ്ങൾ ഇരയാകേണ്ടിവരുമ്പോൾ സർക്കാർ ഫണ്ട് നേരിട്ട് ഉപയോഗിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ 1 കോടി രൂപ റീടാറിംഗിന് ഉപയോഗിച്ചിരുന്നു. ഇപ്പോൾ 2.85 കോടിയും.

കരാർ പ്രകാരം പുതിയ 6 വരി പാതയുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ സുഗമമായ ഗതാഗത സംവിധാനം ഒരുക്കേണ്ട ഉത്തവാദിത്തം നിർമ്മാണ കരാർ ഏറ്റെടുത്ത കെ എം സി കമ്പനിക്കാണ്. ആയതിനാൽ സർക്കാർ ഇപ്പോൾ ചിലവഴിക്കുന്ന ഈ തുക കെ എം സിയിൽ നിന്നും തിരിച്ചുപിടിക്കാനുള്ള നടപിടികൾ ഉണ്ടാവണം എന്നും ശക്തമായ അഭിപ്രായമുണ്ട്.

Advertisment