Advertisment

അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു എങ്കിലും അവന്‍ ഉരിയാടിയില്ല, കുരിശേറിയവന്‍ നമ്മുടെ കുരിശുകള്‍ക്ക് അര്‍ത്ഥം നല്‍കട്ടെ - സ്വന്തം യാതനകള്‍ മുന്‍കൂട്ടി പ്രവചിച്ച കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ വീഡിയോ !

author-image
admin
New Update

publive-image

Advertisment

തനിക്കെതിരെ ഉണ്ടായ ചതിപ്രയോഗങ്ങളെ കുറിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുന്‍കൂട്ടി പ്രവചിച്ച പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പീഡാനുഭവ ചടങ്ങുകളില്‍ മാര്‍ ആലഞ്ചേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മറ്റുള്ളവരുടെ അവഹേളനങ്ങള്‍ക്ക് നടുവില്‍ കര്‍ത്താവ് പോലും നിലവിളിച്ചു 'എന്റെ ദൈവമേ ... എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു .. ' എന്ന്. എന്നാല്‍ ഇത് ദൈവഹിതമാണെന്ന് കര്‍ത്താവ് മനസിലാക്കി.

അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യും. നമ്മുടെ വേദനകളാണ് അവന്‍ ചുമന്നത്. നമുക്കും ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ വരും. നാം ഉപേക്ഷിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ നമ്മളും വിലപിക്കും. എന്നാല്‍ നമുക്കും രക്ഷ വരും - എന്ന് തുടങ്ങിയ വാക്കുകളാണ് ബൈബിള്‍ ഉദ്ധരിച്ച് കര്‍ദ്ദിനാള്‍ പറയുന്നത്.

അതിരൂപതയിലെ സഹായ മെത്രാനും കുറെ വൈദികരും നടത്തുന്ന വിമത നീക്കങ്ങള്‍ മാര്‍ ആലഞ്ചേരി കര്‍ദ്ദിനാളായി ചുമതലയേറ്റ അന്ന് മുതല്‍ ആരംഭിച്ചതാണ്. പല വിഷയങ്ങളിലും കടുത്ത അവഹേളനവും വിമത നീക്കവും കര്‍ദ്ദിനാളിനെതിരെ നടന്നിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ അനുഭവവും അത് തന്നെയായിരുന്നു.

 

മാര്‍ ആലഞ്ചേരിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കം തങ്ങളുടെ രൂപതയില്‍ നിന്ന് തന്നെ നടക്കുന്നതായും കരുതലോടെയിരിക്കണമെന്നും അതിരൂപതയിലെ മുതിര്‍ന്ന വൈദികര്‍ തന്നെ കര്‍ദ്ദിനാളിനെ ഉപദേശിച്ചിരുന്നു. 'എല്ലാം ദൈവം നോക്കിക്കൊള്ളും, എല്ലാം അവന് സമര്‍പ്പിക്കുന്നു' എന്നായിരുന്നു അന്നൊക്കെ കര്‍ദ്ദിനാളിന്റെ നിലപാട്.

എങ്കിലും ചതിപ്രയോഗങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ ദൃശ്യങ്ങള്‍. വീഡിയോ അവസാനിക്കുന്നത് ഇങ്ങനെയാണ് - 'അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു എങ്കിലും അവന്‍ ഉരിയാടിയില്ല, കുരിശേറിയവന്‍ നമ്മുടെ കുരിശുകള്‍ക്ക് അര്‍ത്ഥം നല്‍കട്ടെ. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ മൌനം പാലിച്ചു.

ഇപ്പോള്‍ മാര്‍ ആലഞ്ചേരിയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്.

alanchery
Advertisment