Advertisment

മദ്യവിരുദ്ധത കാലഹരണപ്പെട്ട നിലപാട്, ആദ്യം സഭയില്‍ മദ്യവര്‍ജനം നടപ്പിലാക്കട്ടെ. മാര്‍ റെമിജിയോസ് ഇഞ്ചനാനിയേലിനെ തള്ളി ഇന്ത്യന്‍ കാത്തലിക് ഫോറം

New Update

കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ രംഗത്ത് വന്ന കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നിലപാടിനെതിരെ ഇന്ത്യന്‍ കാത്തലിക് ഫോറം. ആദ്യം സ്വന്തം വേദികളില്‍ നടപ്പിലാക്കേണ്ട മദ്യ വിരുദ്ധത സര്‍ക്കാരിനെക്കൊണ്ട് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം ആവശ്യപ്പെട്ടു.

Advertisment

publive-image

ബാറുകള്‍ നടത്തുന്നവരെയും മദ്യപിക്കുന്നവരെയും പള്ളിയില്‍ വിലക്കാനാണ് സഭാ നേതൃത്വം ശ്രമിക്കേണ്ടത്. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കെ സി ബി സിയ്ക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ മദ്യവിരുദ്ധ സമിതിയ്ക്ക് കഴിയണം.

കാലഹരണപ്പെട്ട ആശയങ്ങളും ആവശ്യങ്ങളും പതിറ്റാണ്ടുകളോളം ആവര്‍ത്തിച്ചുകൊണ്ട് നടക്കുന്നതിനു പകരം സ്വന്തം സഭയില്‍ അതിനുവേണ്ടി ചെറുവിരലനക്കാനെങ്കിലും മെത്രാന്മാര്‍ക്ക് കഴിയണമെന്ന് കാത്തലിക് ഫോറം ആവശ്യപ്പെട്ടു. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകുമെന്ന താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേലിന്റെ നിലപാടിനെതിരെയാണ് ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത് വന്നിരിക്കുന്നത്.

ഒപ്പം കര്‍ഷകരുടെ പ്രശ്നങ്ങളില്‍ കാലോചിതമായ ഇടപെടല്‍ നടത്താനും കര്‍ഷകരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനും സഭാ നേതൃത്വങ്ങള്‍ക്ക് കഴിയണമെന്ന് ഫോറം പ്രസിഡന്റ് അഡ്വ. മെല്‍ബിന്‍ മാത്യു പറഞ്ഞു.

alanchery
Advertisment