Advertisment

സഭയില്‍ ശിക്ഷണ നടപടികള്‍ക്ക് കാലതാമസം നേരിടുന്നു. തെറ്റുകള്‍ തിരുത്താന്‍ സഭാ നിയമങ്ങള്‍ കര്‍ശനമാകണം. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാന്‍ ശ്രമം നടന്നു. സത്യത്തില്‍ വിശ്വസിച്ച് നിശബ്ദനായി സഹിച്ച ഇടയനെ ആര്‍ക്കും തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനും കഴിയില്ല - ഭൂമി വിവാദത്തെ പരാമര്‍ശിച്ച് വിമതര്‍ക്കെതിരെ ആഞ്ഞടിച്ച് മാര്‍ സൂസപാക്യം

New Update

ഇടുക്കി:  സീറോ മലബാര്‍ സഭയില്‍ ഭൂമി വിവാദത്തിന്റെ മറവില്‍ അരങ്ങേറിയ വിമത നീക്കങ്ങളെ  പരോക്ഷമായി സൂചിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ പ്രസംഗം.

Advertisment

ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു സൂസപാക്യം പറഞ്ഞു. എന്നാല്‍ സത്യത്തില്‍ അടിയുറച്ച് നിശബ്ദതയില്‍ എല്ലാം സഹിക്കുന്ന ഇടയനെ ആര്‍ക്കും തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

publive-image

ഇടുക്കി വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങില്‍ വചന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കെ സി ബി സി അധ്യക്ഷന്‍ കൂടിയായ മാര്‍ സൂസപാക്യം.

സഭയില്‍ അരങ്ങേറിയ വിമത നീക്കങ്ങള്‍ക്കെതിരെ നടപടി എടുക്കാതിരുന്ന സഭാ സിനഡിനെ പരോക്ഷമായി വിമര്‍ശിക്കാനും സഭയിലെ 36 മെത്രാന്മാരെയും വേദിയിലിരുത്തി മാര്‍ സൂസപാക്യം തയാറായി. സഭയില്‍ തെറ്റുകള്‍ തിരുത്താന്‍ കാലതാമസം എടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ശിക്ഷണ നടപടികള്‍ കൈക്കൊള്ളാന്‍ വൈകുമ്പോള്‍ സഭയില്‍ ദുര്‍മാര്‍ഗ്ഗങ്ങള്‍ കടന്നുകൂടും. വ്യക്തികളുടെ സല്‍പ്പേരും സഭയുടെ മഹത്വവും സംരക്ഷിക്കാന്‍ തെറ്റുകള്‍ തിരുത്തപ്പെടണം. അതിനു കാലതാമസവും വിമുഖതയും ഉണ്ടാകും. സഭാ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മെത്രാന്മാരെയും സാക്ഷിയാക്കി സൂസപാക്യം പറഞ്ഞു.

സ്നേ​​ഹ​​ത്തി​​നാ​​യി ബ​​ലി​​യ​​ർ​​പ്പി​​ക്കു​​ന്ന വൈ​​ദി​​ക​​ർ​​ക്കു ക​​ടു​​ത്ത​ സം​​ഘ​​ർ​​ഷം അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രു​​ന്നു​​ണ്ട്. ത​​ന്നെ ഭ​​ര​​മേ​​ൽ​​പ്പി​​ച്ച വ​​ലി​​യ ഇ​​ട​​യ​​നു വേ​​ണ്ടി സ​​ഹി​​ക്കേ​​ണ്ടി​​വ​​രും. ന​​ല്ല​​യി​​ട​​ന്‍റെ ചി​​ത്ര​​മാ​​ണി​​ത്. ആ​​ടു​​ക​​ൾ മേ​​യു​​ക​​യും നീ​​രു​​റ​​വ​​ക​​ളി​​ൽ​നി​​ന്നു പാ​​നം ചെ​​യ്യു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും ചെ​​ന്നാ​​യ്ക്ക​​ളു​​ടെ ക്രൂ​​ര​​ത അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്നു​​ണ്ട്.

യേ​​ശു​​വിനെ മു​​ന്നി​​ൽ ക​​ണ്ടു​കൊ​​ണ്ടു ​സ​​ഹി​​ക്കേ​​ണ്ടി വ​​രും. ന​​ല്ലി​​ട​​യ​​ന്‍റെ ചി​​ത്രം സു​​വി​​ശേ​​ഷ​​ത്തി​​ൽ തെ​​ളി​​ഞ്ഞു വ​​രു​​ന്നു. തി​​ക്താ​​നു​​ഭ​​വ​​ത്തി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്ന ദൈ​​വ​​ത്തി​​ന്‍റെ അ​​ഭി​​ഷി​​ക്ത​​രു​​ണ്ട്. യേ​​ശു​​വി​​നെ അ​​നു​​ഗ​​മി​​ക്കാ​​ൻ ര​​ണ്ട് വ​​ഴി​​ക​​ളി​​ല്ല. ശി​​ഷ്യ​​നു ഗു​​രു​​വി​​നെ​​ക്കാ​​ൾ വ്യ​​ത്യ​​സ്ത​​മാ​​യ വ​​ഴി​​ക​​ളി​​ല്ല. പീ​​ഡ​​ന​​ങ്ങ​​ളും തി​​ക്താ​​നു​​ഭ​​വ​​ങ്ങ​​ളും ശി​​ഷ്യ​​നും ഏ​​റ്റു​​വാ​​ങ്ങ​​ണം. പ​​ച്ച​​മ​​ര​​ത്തോ​​ട് ഇ​​താ​​ണ് ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ ഉ​​ണ​​ക്ക​​മ​​ര​​ത്തോ​​ടു എ​​ന്തും ചെ​​യ്യാം.

publive-image

ഗു​​രു എ​​പ്പോ​​ഴും എ​​തി​​രാ​​ളി​​ക​​ളു​​ടെ പീ​​ഡ​​ന​​ത്തി​​ലൂ​​ടെ​​യും പ​​രി​​ഹാ​​സ​​ത്തി​​ലൂ​​ടെ​​യും ക​​ട​​ന്നു​പോ​​കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ഒ​​രു ത​​ല​​മു​​ടി​​യി​​ഴ​​ പോ​​ലും പ​​റി​​ച്ചു ക​​ള​​യാ​​ൻ ഇ​​വ​​ർ​​ക്കു ക​​ഴി​​യി​​ല്ല. കൂ​​ടെ എ​​പ്പോ​​ഴും സം​​ര​​ക്ഷ​​ക​​നാ​​യി യേ​​ശു​​വു​​ണ്ടെ​​ന്നു അ​​റി​​യ​​ണം - അദ്ദേഹം പറഞ്ഞു.

ക്രി​​സ്തു​​വി​​ന്‍റെ​​വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കാ​​ത്ത​​വ​​ർ​​ക്ക് ഇ​​തെ​​ല്ലാം മ​​ന​​സി​​ലാ​​കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ശി​​ഷ്യ​​ൻ ഗു​​രു​​വി​​നെ​​ക്കാ​​ൾ സ്മാ​​ർ​​ട്ടാ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്ന കാ​​ല​​മാ​​ണി​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ഗു​​രു​​വി​​ന്‍റെ വാ​​ക്കു​​ക​​ളി​​ൽ വെ​​ള്ളം ചേ​​ർ​​ത്തു സ്വ​​ന്തം സു​​ഖ​​ത്തി​​നു​​വേ​​ണ്ടി ശി​​ഷ്യ​​ൻ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ശ്ര​​മി​​ക്ക​​രു​​ത്. സ്നേ​​ഹ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട ത്യാ​​ഗ​​മാ​​ണ് മാ​​ർ നെ​​ല്ലി​​ക്കു​​ന്നേ​​ൽ “സ്നേ​​ഹം സ​​ത്യ​​ത്തി​​ലും പ്ര​​വൃ​​ത്തി​​യി​​ലും’ കൂ​​ടെ അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത്.

alanchery
Advertisment