Advertisment

ചാവക്കാട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കരിങ്കൊടി, പോലീസ് ലാത്തി വീശി

New Update

publive-image

തൃശൂര്‍:  ചാവക്കാട് കടല്‍ക്ഷോഭ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചാവക്കാട് കടപ്പുറം പഞ്ചായത്ത് മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുമ്പിലേക്ക് കരിങ്കൊടി പിടിച്ച് പ്രതിഷേധവുമായി എത്തിയത്.

ഇതോടെ പോലീസ് ലാത്തി വീശി യൂത്ത് ലീഗ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ച ശേഷമാണ് സന്ദര്‍ശനം തുടര്‍ന്നത്.

Advertisment