Advertisment

എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കി. എംജിയില്‍ നിന്നും അയോഗ്യതയുടെ പേരില്‍ പുറത്തുപോകുന്നത് രണ്ടാമത്തെ വി സി

author-image
admin
New Update

publive-image

കൊച്ചി: എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കി. ഡോ.ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളാണെന്ന് ഹൈക്കോടതി കണ്ടെത്തി. വിസിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. സമിതിയുടെ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി.

മുന്‍ വിസി എ വി ജോര്‍ജ്ജിനെ  അയോഗ്യനാക്കിയ ഒഴിവിലായിരുന്നു ബാബു സെബാസ്റ്റ്യനെ നിയമിച്ചത്. ഇപ്പോള്‍ ഈ നിയമനവു൦ യോഗ്യതയില്ലാത്തതായി കണ്ടെത്തിയിരിക്കുകയാണ് ഹൈക്കോടതി. ഇതോടെ തുടര്‍ച്ചയായി രണ്ടു വൈസ് ചാന്‍സിലര്‍മാരാണ് എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് അയോഗ്യരായി പുറത്തുപോകുന്നത്.

Advertisment