Advertisment

അന്തർ ദേശീയ മത്സര പരീക്ഷ: കേരളം പുറകോട്ട് പോകുന്നു - മന്ത്രി പി. തിലോത്തമൻ

New Update

മാള:  എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള ക്വാളിറ്റി എജ്യുക്കേഷൻ ലഭിക്കണമെന്ന് മാതാപിതാക്കന്മാർ ആഗ്രഹിക്കുന്നു . മക്കളെ പ്രാപ്തരാക്കുന്നതിനു വേണ്ടി സാധാരണക്കാരന്റെ വീടുകളിലെ മാതാപിതാക്കൾ മുണ്ട് മുറുക്കി എടുത്താണ് തങ്ങളുടെ കുട്ടികളെ അൺ എയ്ഡ്‌ മേഖലകളിലേക്ക് പറഞ്ഞയക്കുന്നത്.

Advertisment

പൊതു വിദ്യാഭ്യാസ മേഖലക്ക് സമാന്തരമായി ഇവ തഴച്ചുവളർന്നു.സംസ്ഥാനത്ത് പഠിച്ച് പാസ്സായി നിൽക്കുന്ന നാല്പത്തി ആറ് ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾ തങ്ങളുടെ അംഗീകാരത്തിന്റെ അർഹത തേടി ഏഴാം കടലിനപ്പുറത്തേക്ക്. അന്തർദ്ദേശീയ പരീക്ഷകളിൽ കേരളം പുറകിൽ പോകുന്നു.

സംസ്ഥാനത്തെ ഐ എ എസ്, സിവിൽ സർവ്വീസ് രംഗങ്ങളിലും അതുപോലെ മറ്റു പ്രധാനപ്പെട്ട രംഗങ്ങളിലും ഈ കൊച്ചു കേരളം പുറകിൽ പോകുന്നു എന്ന ഗൗരവമുള്ള കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.

publive-image

നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ മറ്റു എല്ലാ സംസ്ഥാനത്തേക്കാൾ നിരവധി മാതൃക തീർത്തവർ എന്ന വിശേഷണത്തിന് അർഹത നേടുമ്പോൾ അതിന്റെ എല്ലാ നേട്ടങ്ങളും നമ്മുടെ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണെന്ന് സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അഭിപ്രായപ്പെട്ടു. മാള കാർമ്മൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് 2018 ന്റെ അവാർഡ് ദാന ചടങ്ങ്  ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ: വി.ആർ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ എസ്.എസ് .എൽ .സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പ്ലസ് 2, പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് / എ വൺ തേടിയ 600 വിദ്യാർത്ഥികൾക്കും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ഇരുപത്തി ഒന്ന് വിദ്യാലയങ്ങൾക്കും അവാർഡ് നൽകി അനുമോദിച്ചു.

ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ആയുർവ്വേദ ഡോക്ടർക്കുള്ള വാഗ്ഭട അവാർഡ് നേടിയ കെ.പി.പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ ചീഫ് ഫിസിഷ്യൻ ഡോ: റോസ് മേരി വിത്സനെ ചടങ്ങിൽ ആദരം നല്കി. വിശിഷ്ടാതിഥികളായ സിനി ആർട്ടിസ്റ്റ് അനൂപ് വിജയ്, കുമാരി പ്രാർത്ഥന സന്ദീപ് എന്നിവർക്ക് ആദരം നൽകി.

കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർമാൻ കെ.ആർ.ജൈത്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.എം.രാധാകൃഷ്ണൻ , വി.എ. നദിർ, ടെസ്സി ടൈറ്റസ് , ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മൽ സി. പാത്താടൻ, കെ.വി.വസന്ത് കുമാർ, നിത ജോഷി, ടി.പി.സജീവ്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ.ജി. മുരളി മാസ്റ്റർ, മാളകാർമ്മൽ കോളേജ് പ്രിൻസിപ്പാൾ സി. ഡോ. ലിജോ .ഷെഫീർ കരുമത്ര എന്നിവർ സാന്നിധ്യം അറിയിച്ചു.

Advertisment