Advertisment

പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും. യുവാക്കളെയും പരിചയ സമ്പന്നരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകും - മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

കോഴിക്കോട്:  പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി

രാമചന്ദ്രൻ. ജനാധിപത്യ മതേത മൂല്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

യുവാക്കളെയും പരിചയ സമ്പന്നരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകും. പാർട്ടിയുടെ താഴെ തട്ടിലെ കമ്മിറ്റികളെ ഊർജസ്വലമാക്കേണ്ടതുണ്ട്. അത് സാധ്യമായാൽ ലോക് സഭ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ജയം സാധ്യമാകും.

ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിക്കും. സംസ്ഥാനത്ത് ബി.ജെ.പിക്ക് വളർച്ചയുണ്ടായിട്ടുണ്ട്. യാഥാർത്ഥ്യം ഉൾക്കൊണ്ട് മുന്നോട്ട് പോകും.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. അത്യന്തം സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചുമതലകളെ ലഘൂകരിക്കുന്നതിനാണ് വർക്കിങ് പ്രസിഡണ്ടുമാരെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment