Advertisment

നിഷ ജോസ് കെ മാണിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം യുവ നേതാവ് മജീഷ് കൊച്ചുമലയിലിന്‍റെ അറസ്റ്റ് ഉടന്‍

New Update

publive-image

Advertisment

കോട്ടയം:  നിഷ ജോസ് കെ മാണിയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതി മജീഷ് കൊച്ചുമലയിലിനെ ഉടന്‍ അറസ്റ്റ് ചെയ്യും. പ്രതി സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ കേസിലും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കാട്ടി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ്ജ് അധ്യക്ഷനായ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹിയാണ് മജീഷ് കൊച്ചുമലയില്‍. മുന്‍പ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലായിരുന്ന മജീഷ് പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തിനൊപ്പം ചേരുകയായിരുന്നു.

publive-image

ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത് മജീഷ് ആയിരുന്നു. ഇതിനിടയില്‍ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ജോസ് കെ മാണി എം പിയുടെ ഭാര്യ നിഷ ജോസ് കെ മാണിക്കെതിരെ അശ്ലീല ചുവയോടുകൂടി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയെന്നാണ് കേസ്.

publive-image

മോശം പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തക കൂടിയായ നിഷ ജോസ് കെ മാണി  കടുത്ത നിലപാട് സ്വീകരിക്കുകയും പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടും പരാതിയില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെ നിഷ തീരുമാനിച്ചതോടെ നിയമ നടപടികളുമായി പോലീസ് മുന്നോട്ട് പോയി.

ഈ സാഹചര്യത്തിലാണ് മജീഷ് മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി പോയത്. എല്ലാ കോടതികളും ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.

publive-image

അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പാലാ പോലീസിന്റെ കണ്ടെത്തല്‍ കോടതിയും അംഗീകരിക്കുകയായിരുന്നു. മജീഷിനെ കൂടാതെ ജെയിംസ് ചാക്കോ, ഫിറോസ്‌ ഫിറു ഒറ്റപ്പാലം, സിബിച്ചന്‍ എബ്രാഹം, അന്‍സാര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരും വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്ന് പരാതിയുണ്ട്.

publive-image

രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ അതിനിടെ നേതാക്കളുടെ കുടുംബാംഗങ്ങളെയും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന മോശം പ്രവണത സമീപ കാലത്തായി സോഷ്യല്‍ മീഡിയയില്‍ പതിവാണ്. ഇത്തരക്കാര്‍ക്കുള്ള താക്കീതായി മാറിയിരിക്കുകയാണ് നിഷാ ജോസ് കെ മാണിയുടെ നിയമ ഇടപെടല്‍.

അറസ്റ്റ് ഉണ്ടായാല്‍ മജീഷിനെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് സൂചന.

nisha jose
Advertisment