Advertisment

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് വന്‍ സ്വീകാര്യത

New Update

വിദേശമലയാളികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് വന്‍ സ്വീകാര്യത.  പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു മാസ൦ ആകുന്നതോടെ 14 തവണയാണ് ആംബുലന്‍സിന്റെ സേവനം പ്രവാസികള്‍ക്കായി ലഭ്യമാക്കിയത്.

Advertisment

ഈ പദ്ധതി പ്രവാസികള്‍ക്ക് വളരെയധികം പ്രയോജനപ്രദമാകുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

publive-image

കഴിഞ്ഞ ജൂലൈ 25 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്.

പ്രവാസികളുടെ ഭൌതികാവശിഷ്ടം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്ട്സിന്റെ കാള്‍ സെന്ററില്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍സെന്ററില്‍ നിന്ന് (ഫോണ്‍: 1800 425 3939, 0471 233 33 39) ഉടന്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ്പ് ഡസ്കിലേക്ക് സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്.

പ്രവാസിയുടെ നാട്ടിലെ വസതിയില്‍ നിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയ ശേഷം പ്രവാസിയെ അല്ലെങ്കില്‍ ഭൌതികശരീരം ആശുപത്രിയില്‍ അഥവാ വീട്ടില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisment