Advertisment

പാലായില്‍ വെള്ളമൊഴുക്ക് കുറയുന്നതോടെ നഗരത്തില്‍ ഇന്ധനം നിറയ്ക്കാന്‍ വാഹനങ്ങളുടെ നീണ്ട നിര !

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ:  നഗരത്തില്‍ വെള്ളം താഴ്ന്നു തുടങ്ങിയതോടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനായി പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട ക്യൂ ദൃശ്യമായി തുടങ്ങി. മിക്ക പമ്പുകളിലും അര കിലോമീറ്ററുകളോളം ദൂരത്തില്‍ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്.

പകുതിയിലേറെ പമ്പുകളിലും ഇന്ധനം തീരുകയും ചെയ്തു. പാലാ പ്രദേശത്ത് മൂന്നാനി, സ്റ്റേഡിയം ജംഗ്ഷന്‍, കൊട്ടാരമറ്റം എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ റോഡില്‍ വെള്ളം അവശേഷിക്കുന്നത്. അതിനിടെ പതിനൊന്നരയോടെ നേരിയ മഴ പെയ്തെങ്കിലും അത് വെള്ളം താഴുന്നതിനെ ബാധിച്ചിട്ടില്ല.

Advertisment