പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരങ്ങള്‍ പോലും ജില്ലാ ഭരണകൂടത്തിനു ലഭിച്ചിരുന്നില്ലെന്ന്‍ മാധ്യമപ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് ലൈവ്. വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, August 24, 2018

പത്തനംതിട്ട : നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയം ജില്ലാ ഭരണകൂടങ്ങളുടെ സമ്പൂര്‍ണ്ണ പരാജയത്തില്‍നിന്നും ഉണ്ടായതാണെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകന്റെ ലൈവ് വീഡിയോ .

ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരങ്ങള്‍ പോലും ജില്ലാ ഭരണകൂടത്തിനു ലഭിച്ചിരുന്നില്ലെന്നാണ് മാധ്യമപ്രവര്‍ത്തകനായ പ്രകാശ് ഇഞ്ചാത്താനം പുറത്തുവിട്ട വീഡിയോയിലെ വെളിപ്പെടുത്തല്‍.

ആഗസ്റ്റ്‌ 15 രാത്രി ഒന്നരക്ക് മാധ്യമ പ്രവര്‍ത്തകര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു അറിയിച്ചപ്പോള്‍ പോലും സംഭവത്തിന്‍റെ ഗൗരവസ്ഥിതി ജില്ലാ ഭരണകൂടം അറിഞ്ഞിരുന്നില്ലെന്നാണ്‌ പ്രകാശ് പറയുന്നത് . എന്നാല്‍ ഇത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ പങ്കു വയ്ക്കുന്നത്.

പ്രളയം മനുഷ്യനിർമ്മിതം…… സമഗ്രമായ അന്വേഷണം വേണം….കുറ്റക്കാരെ തുറുങ്കിലടക്കണം

Posted by Prakash Inchathanam on 2018 m. Rugpjūtis 22 d., Trečiadienis

 

×