Advertisment

കര്‍ദ്ദിനാളിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് ചന്തകളായ ചില വൈദികര്‍. ഇവരുടെ കുര്‍ബ്ബാന സ്വീകരിക്കാന്‍ നാളെ ആളെ കിട്ടില്ല. ഈ ചന്തകള്‍ സഭയ്ക്കൊന്നാകെ അപമാനമാണ് !

New Update

കോട്ടയം:  എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ രംഗത്ത് വന്നിട്ടുള്ള വൈദികര്‍ വെറും ചന്തകളാണെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. ഇവരുടെ കുര്‍ബ്ബാന സ്വീകരിക്കാന്‍ പോലും ആളുകളെ കിട്ടാത്ത സ്ഥിതി വരുമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.

Advertisment

publive-image

പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തിരുന്നത് കുടുംബ പാരമ്പര്യവും സ്വഭാവ മഹിമയും കണക്കാക്കിയായിരുന്നു. അതൊന്നുമില്ലാത്ത ചിലര്‍ ഈ രംഗത്തേക്ക് കടന്നുവന്നതോടെ ഏത് ചന്തയ്ക്കും പുരോഹിതരാകാം എന്ന സ്ഥിതിയായി. പത്ത് ചക്രം കാണുമ്പോള്‍ ഇവരൊക്കെ നില മറക്കുകയാണ്.

കര്‍ദ്ദിനാളിനെതിരെ രംഗത്ത് വന്ന ഒരു വൈദികന്റെ പേരിനൊപ്പമുള്ള വാല്‍ അങ്കമാലിയിലെ ഒരു പ്രധാന കുടുംബത്തിന്റെതാണ്. അന്വേഷിച്ചപ്പോള്‍ അത് ആ കുടുംബത്തില്‍ ജോലിക്ക് നിന്ന ഒരു ദളിത്‌ സ്ത്രീയില്‍ ഉണ്ടായ വൈദികനാണെന്നാണറിഞ്ഞത്.

ഇവരൊക്കെ പറഞ്ഞാല്‍ വിശ്വാസികള്‍ കേള്‍ക്കുമോ എന്നും ജോര്‍ജ്ജ് ചോദിച്ചു. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

Advertisment