Advertisment

മന്ത്രി പറഞ്ഞത് പച്ചക്കള്ളം: പിണറായി സര്‍ക്കാര്‍ തുറന്നത് 77 ബാറുകള്‍, ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും യഥേഷ്ടം ! സംസ്ഥാനത്ത് മദ്യ വിപണനം സാധാരണ നിലയിലേക്ക് !

New Update

 

Advertisment

publive-image

കൊച്ചി:  ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് പുതിയതായി ബാറുകളൊന്നും തുറന്നിട്ടില്ലെന്ന സര്‍ക്കാര്‍ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍.

publive-image

ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായാണ് സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ ഉദ്ധരിച്ചുള്ള വിവരാവകാശ രേഖ. മന്ത്രി ടി പി രാമകൃഷ്ണന്‍ ആയിരുന്നു സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രസ്താവിച്ചത്.

publive-image

അതേസമയം, ദേശീയ - സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി കോടതി തന്നെ ഇളവ് ചെയ്തതാണ് കൂടുതല്‍ മദ്യ ശാലകള്‍ തുറക്കാന്‍ കാരണമായത്. ഇനിയും കൂടുതല്‍ ബാറുകള്‍ തുറക്കാനാണ് സാധ്യത.

publive-image

സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പ്രകാരം സൌകര്യമുള്ളവയ്ക്ക് വീണ്ടും അനുമതി നല്‍കിയേക്കും. ഇതിനിടെയില്‍ തന്നെ പാതയോരങ്ങളില്‍ നിന്നും പൂട്ടിപ്പോയ ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ ഏറെയും തുറന്നിട്ടുണ്ട്. കൂടുതല്‍ ഒര്‍ജിനല്‍ വിദേശ മദ്യങ്ങള്‍ വില്‍ക്കുന്ന വിദേശമദ്യ ഷോപ്പുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

publive-image

ഇതോടെ സംസ്ഥാനത്തെ മദ്യ വില്‍പ്പന യു ഡി എഫ് സര്‍ക്കാര്‍ നിരോധനം ഉള്‍പ്പെടുത്തുന്നതിന് മുമ്പുള്ളതിന്റെ 80 % ത്തോളം സാധാരണ നിലയിലേക്ക് ഉടനെത്തുകയാണ്.

tp ramakrishnan bar
Advertisment