Advertisment

സിപിഎമ്മില്‍ കേരളത്തിലെ നാലാമനെ ചൊല്ലി ചര്‍ച്ച: എസ് ആര്‍ പിയ്ക്ക് പകരം പിബിയിലേക്ക് ഇ പി ജയരാജന്‍, വിജയരാഘവന്‍, എ കെ ബാലന്‍ എന്നിവര്‍ പരിഗണനയില്‍. അപ്രതീക്ഷിത നീക്കമുണ്ടായാല്‍ കെ രാധാകൃഷ്ണനും നറുക്ക് വീഴും ! എസ് ആര്‍ പി എല്‍ഡിഎഫ് കണ്‍വീനര്‍ ?

New Update

തിരുവനന്തപുരം:  വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്ന് നാലാമതൊരു പി ബി അംഗം കൂടി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. എസ് ആര്‍ പി ഒഴിവാകുന്ന പദവി കേരളത്തിനു തന്നെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

രാജ്യത്ത് സി പി എം ഭരണം അവശേഷിക്കുന്ന ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് പി ബിയിലും കേന്ദ്ര കമ്മിറ്റിയിലും മതിയായ പ്രാതിനിധ്യം ഉറപ്പാണ്.

publive-image

അതേസമയം, നിലവിലെ പി ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ക്ക് പുറമേ പരിഗണിക്കപ്പെടുന്ന പേരുകളെച്ചൊല്ലി പാര്‍ട്ടിയില്‍ ചര്‍ച്ച സജീവമാണ്.

മുന്‍ എം പിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എ വിജയരാഘവനാണ് പി ബിയിലേക്ക് മുന്‍ഗണന. മന്ത്രി എ കെ ബാലന്റെ പേര് ദളിത്‌ പ്രാതിനിധ്യത്തിന്റെ പേരിലും സജീവമാണ്.

അതേസമയം, അപ്രതീക്ഷിതമായ ഒരു പരിഗണന ഉണ്ടായാല്‍ അത് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനാക്കും. ഇ പി ജയരാജനും വൈക്കം വിശ്വനും സാധ്യതാ ലിസ്റ്റിലുണ്ട്. പിണറായിക്കും കോടിയേരിക്കും ബേബിയ്ക്കും ഒപ്പം തലയെടുപ്പുള്ള ഒരാള്‍ എന്നതാണ് പരിഗണനയെങ്കില്‍ ജയരാജനോ വിജയരാഘവനോ നറുക്ക് വീഴുമെന്നുറപ്പ്.

publive-image

എന്നാല്‍ കേരള ഘടകത്തിന് താല്പര്യം ഒപ്പം നില്‍ക്കുന്ന ഒരു നാലാമനെ സൃഷ്ടിക്കാനായിരിക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ദളിത്‌ പ്രാതിനിധ്യത്തിന്റെ പേരില്‍ കെ രാധാകൃഷ്ണനോ എ കെ ബാലനോ നറുക്ക് വീഴും. രാധാകൃഷ്ണനെ പി ബിയിലേക്ക് കൊണ്ടുവന്നാല്‍ അത് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും മതിപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകും.

അതേസമയം, കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലെക്കും കേരളത്തില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ക്ക് പ്രാതിനിധ്യം ഉറപ്പാണ്. നിലവില്‍ സി ഐ ടി യു മുന്‍ പ്രസിഡന്റ് എ കെ പത്മനാഭന്‍ സി സിയില്‍ നിന്നും ഒഴിയുന്നുണ്ട്. അതിനു പകരം മലയാളിക്ക് തന്നെ അംഗത്വം ലഭിച്ചേക്കും.  പി ബിയിലേക്ക് പ്രവേശനം ലഭിച്ചില്ലെങ്കിലും കെ രാധാകൃഷ്ണന് കേന്ദ്ര കമ്മിറ്റിയില്‍ ബര്‍ത്ത് ഉറപ്പാണെന്നാണ് കേള്‍വി.

publive-image

അതേസമയം, കേന്ദ്ര രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്ന മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ സംസ്ഥാനത്തെ പ്രവര്‍ത്തന മേഖല സംബന്ധിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.

വൈക്കം വിശ്വന് പകരം എസ് ആര്‍ പിയെ ഇടത് മുന്നണി കണ്‍വീനറായി കൊണ്ടുവരുന്നത് മുന്നണിയുടെ പ്രതിശ്ചായ ഉയര്‍ത്താന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പിണറായിയെയും കോടിയേരിയെയു൦കാള്‍ സീനിയറായ എസ് ആര്‍ വി ഇടത് മുന്നണി കണ്‍വീനറാകാന്‍ തയാറാകുമോ എന്നതാണ് മറ്റൊരു വിഷയം.

എന്ത് തന്നെയായാലും മികച്ച പൊതുസ്വീകാര്യതയുള്ള നേതാവെന്ന നിലയില്‍ എസ് ആര്‍ വി സംസ്ഥാന ഘടകത്തില്‍ സജീവമാകുന്നത് പാര്‍ട്ടിയുടെ മുന്നണിക്ക്‌ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

 

cpm ep jayarajan
Advertisment