തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടികയെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പുതിയ ടീമിനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജമാകണമെന്ന് അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ക്കും ഗ്രൂപ്പിനും പാര്‍ട്ടിയില്‍ പ്രസക്തിയില്ല. പാര്‍ട്ടി ഒരു ടീമാണ്. ആ ടീമിന്റെ ക്യാപ്റ്റനാണ് കെ പി സി സി അധ്യക്ഷന്‍. അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സാധ്യതയുണ്ട്.
പാര്‍ട്ടിയുടെ പ്രചരണ വിഭാഗം സംസ്ഥാന അധ്യക്ഷന്മാരായി നിയമിക്കുന്നത് പാര്‍ട്ടിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ ചുമതലയില്ലാത്ത ഏറ്റവും മുതിര്‍ന്ന നേതാക്കളെയാണ്. ആ നിലയ്ക്ക് കെ മുരളീധരന്റെ പുതിയ ചുമതല പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.