Advertisment

ആയിരം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാലും എ കെ ശശി, പി ശശി, പി കെ ശശി എന്നീ ശശിമാര്‍ ശിക്ഷിക്കപ്പെടരുതെന്ന് സിപിഎമ്മിന് വാശിയെന്ന്‍ ഹസ്സന്‍ 

New Update

തിരുവനന്തപുരം:  ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന തത്വം കേരളത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി തിരുത്തിയിരിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍.

Advertisment

publive-image

ആയിരം സഖാക്കള്‍ പീഡിപ്പിക്കപ്പെട്ടാലും ശശിമാരില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടരുതെന്ന വാശിയാണ് സര്‍ക്കാരിനും സി പി എമ്മിനുമെന്ന് ഹസ്സന്‍ പറഞ്ഞു.

നിരവധി വനിതകളും വനിതാ സഖാക്കളും പീഡിപ്പിക്കപ്പെട്ടിട്ടും എ കെ ശശി, പി ശശി, പി കെ ശശിമാരെ ശിക്ഷിക്കാനാകില്ലെന്നതാണ് സി പി എമ്മിന്റെ വാശി - ഹസ്സന്‍ തുറന്നടിച്ചു.

Advertisment