Advertisment

ബത്തേരിയിലാദ്യമായി കേരളാ കോണ്‍ഗ്രസ് - എം നഗരസഭാ ചെയര്‍മാന്‍. വിജയം സി പി എം പിന്തുണയോടെ

author-image
admin
New Update

publive-image

Advertisment

സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭാ൦ഗമായി കേരളാ കോണ്‍ഗ്രസ് - എം കൌണ്‍സിലര്‍ ടി എല്‍ സാബു തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെയാണ് വിജയം.

കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പുറത്ത് കേരളാ കോണ്‍ഗ്രസിന്റെ ആദ്യ നഗരസഭാ ചെയര്‍മാനാണ് ടി എല്‍ സാബു. ചെയര്‍മാനായിരുന്ന സി.പി.എമ്മിലെ സി.കെ സഹദേവന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

publive-image

വികസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ടി.എല്‍ സാബു രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് സഹദേവന്‍ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ ഓഫിസില്‍ രാവിലെ 11നാണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്-ഐയിലെ എന്‍.എം വിജയനായിരുന്നു മത്സരിച്ചത്.

എക്കാലവും യു.ഡി.എഫിന്റെ കോട്ടയായിരുന്ന നഗരസഭയില്‍ ആകെയുള്ള 35 സീറ്റുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും 17 സീറ്റുകള്‍ വീതമാണ് വിജയിച്ചത്. ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചിരുന്നു. എല്‍.ഡി.എഫില്‍ 17 സീറ്റും സി.പി.എമ്മിന്റേതാണ്.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ടി.എല്‍ സാബു എല്‍.ഡി.എഫിന് പിന്തുണ നല്‍കിയതോടെയാണ് ഭരണം സി.പി.എം പിടിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യയും ഇടതുപക്ഷവുമായി നടന്ന കച്ചവട രാഷ്ട്രീയമാണ് യു ഡി എഫ് സീറ്റില്‍ വിജയിച്ച ഏക കേരളാ കോണ്‍ഗ്രസ് കൌണ്‍സിലറുടെ കൂറുമാറ്റത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

publive-image

ഇത് പ്രകാരം ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ധാരണ. ഒരു വര്‍ഷം ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചത്. ധാരണയനുസരിച്ച് അടുത്ത ഒരു വര്‍ഷം സാബുവായിരിക്കും നഗരസഭാ ചെയര്‍മാന്‍. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിന് തിരിച്ച് നല്‍കണം.

kerala congress m batheri nagarasabha tl sabu
Advertisment