Advertisment

സുധീരന്റെ നടപടി സഹിക്കാവുന്നതിലുമപ്പുറം: എഐസിസി നടപടിക്കൊരുങ്ങുന്നു; സുധീരനെ സംരക്ഷിക്കാന്‍ ആന്റണി രംഗത്ത് 

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കും കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്ന വി എം സുധീരനെതിരെ എ ഐ സി സി അച്ചടക്ക നടപടിക്കൊരുങ്ങുന്നതായി സൂചന. സുധീരനെതിരെ നടപടി ആവശ്യപ്പെട്ട് എം എം ഹസ്സന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് കത്ത് നല്‍കിയിരുന്നു.

publive-image

എന്നാല്‍ സുധീരന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ എ കെ ആന്റണിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സുധീരനെ തടയാന്‍ തയാറാകാത്ത ആന്റണി സുധീരനെതിരെ നടപടിയെടുക്കുന്നതിന് എതിരാണെന്നതാണ് ഇപ്പോള്‍ എ ഐ സി സിയെ പ്രതിരോധത്തിലാക്കുന്നത്.

വി എം സുധീരന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് എ കെ ആന്റണി വാക്ക് നല്കിയിരുന്നു എന്നാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തിലെ നേതാക്കളോട് ആലോചിക്കാതെ ആന്റണി എന്തിന് വി എം സുധീരന് വാക്ക് നല്‍കി എന്ന ചോദ്യമാണ് ആന്റണിയെ വെട്ടിലാക്കുന്നത്.

publive-image

മുമ്പ് ഇതുപോലെ തന്നെ കേരള നേതൃത്വത്തെ കടത്തിവെട്ടി ആന്റണി ഇടപെട്ട് സുധീരനെ കെ പി സി സി അധ്യക്ഷനാക്കിയതാണ് കേരളത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ ഭരണം അട്ടിമറിക്കാന്‍ ഇടയാക്കിയത്. ഇത് ഹൈക്കമാന്റിനും മനസിലായിട്ടുണ്ട്.

അതിനാലാണ് ഇത്തവണ സുധീരനെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന ആന്റണിയുടെ നിര്‍ദ്ദേശം തള്ളി സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയത്. സുധീരനെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന് ലഭിക്കുമായിരുന്ന അവസാനത്തെ അവസരമായാണ്‌ കണക്കാക്കപ്പെട്ടത്.

publive-image

സുധീരന്‍ ഇത്രയും പൊട്ടിത്തെറിക്കാനും കാരണമിതാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഇനി താനില്ലെന്നും തനിക്ക് രാജ്യസഭ മതിയെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ സുധീരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിചിടുന്നു. അതുപ്രകാരം കോണ്‍ഗ്രസിന് ലഭിക്കാമായിരുന്നതും സുധീരന് അനുവദിക്കാന്‍ ആന്റണി ഉറപ്പ് നല്‍കിയിരുന്നതുമായ സീറ്റാണ് ഉമ്മന്‍ചാണ്ടി - ഹസ്സന്‍ - ചെന്നിത്തല കൂട്ടുകെട്ട് അടിച്ചുമാറ്റിയതെന്നാണ് പരാതി.

publive-image

സുധീരന്‍ ഇത്രയും പ്രകോപിതനാകാനുള്ള കാരണവും ഇതാണ്. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് സഹിക്കാവുന്നതിലപ്പുറമാണ് സുധീരന്റെ വിമര്‍ശനങ്ങള്‍ എന്നതാണ് നടപടിയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

aicc vm sudheeran ak antony
Advertisment