Advertisment

ഷുഹൈബിന്‍റെ കൊലപാതകം: അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണവുമായി എസ് പി. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചുവെന്ന് പൊലീസ് മേധാവി

New Update

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചുവെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഐജി: മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും ബെഹ്റ അറിയിച്ചു.

Advertisment

publive-image

കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കുംമെന്നും ഗൂഢാലോചന ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്‍റെ കൊലപാതകത്തില്‍ പിടിയിലായവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ റെയ്ഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുന്നതായുള്ള ഗുരുതര ആരോപണവുമായി കണ്ണൂർ എസ്പി രംഗത്തെത്തി. ഇക്കാര്യം ‍ഡിജിപി, ഉത്തരമേഖല എഡിജിപി, ഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥർ അൺപ്രഫഷനലാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment