Advertisment

എല്ലാ രൂപതകളിലും പള്ളികളും പ്രാര്‍ത്ഥന - കര്‍ദ്ദിനാളിനെ ക്രൂശിക്കുന്ന ദുഷ്ട ശക്തികളെ, പൈശാചിക ശക്തികളെ തകര്‍ക്കണമെന്ന് - ആരാണ് ഈ ശക്തി ? എല്ലാം എത്തുന്നത് എടയന്ത്രത്തിലേക്കോ ?

author-image
admin
New Update

കോട്ടയം:  കര്‍ദ്ദിനാളിനെതിരായ വിമത നീക്കങ്ങള്‍ക്കെതിരെ സീറോ മലബാര്‍ സഭയിലെ 34 രൂപതകളിലും പ്രതിഷേധം ശക്തമാകുകയാണ്.  നോമ്പ് കാലമായതിനാല്‍ മിക്ക പള്ളികളിലും ദിവസവും കുര്‍ബ്ബാന നടക്കുന്നുണ്ട്. ഇതിനിടെയിലെ വചന പ്രഘോഷണത്തിലും കുരിശിന്റെ വഴി സമര്‍പ്പണത്തിലുമൊക്കെ പ്രധാന നിയോഗമായി മാറുന്നത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ത്യാഗവും പീഡാനുഭവങ്ങളുമാണ്.

Advertisment

publive-image

അതിലേറ്റവും കൗതുകകരം കര്‍ദ്ദിനാളിനെതിരെയുള്ള പൈശാചിക തന്ത്രങ്ങള്‍, ദുഷ്ട ശക്തികളുടെ നീക്കം, പിശാചിന്റെ സന്തതികള്‍ എന്നൊക്കെ കടന്നുകൂടുന്ന വാക്കുകളാണ്. കര്‍ദ്ദിനാളിനെതിരെ വിമത നീക്കത്തിന് നേതൃത്വം നല്‍കുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും വിമത വൈദികര്‍ക്കുമെതിരായാണ് ഈ വാക്കുകള്‍ പതിക്കുകയെന്നതാണ്.

സഭാ വിശ്വാസികളുടെ പ്രതിഷേധം മുഴുവന്‍ ഇപ്പോള്‍ മെത്രാന്‍ എടയന്ത്രത്തിനെതിരെയാണ്. ഇദ്ദേഹത്തെ സഭയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് വിശ്വാസികളുടെയും വൈദികരുടെയും പ്രതികരണങ്ങള്‍ക്കിടയില്‍ സഹായ മെത്രാനെതിരെ ദുഷ്ടശക്തി, പൈശാചിക ശക്തി ആരോപണങ്ങള്‍ ഉയരുന്നത്.

യഥാര്‍ത്ഥത്തില്‍ സഭയ്ക്കുള്ളില്‍ നിന്നും ഇന്നേവരെ ഒരു മെത്രാനെതിരെ ഉണ്ടാകാത്ത വിധമുള്ള പ്രതിഷേധമാണ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പാലാ, മാനന്തവാടി രൂപതകളില്‍ കര്‍ദ്ദിനാളിന് അനുകൂലമായി പരസ്യമായ രൂപതാ സമിതികള്‍ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. അങ്കമാലി - എറണാകുളം അതിരൂപതയില്‍ തന്നെ കര്‍ദ്ദിനാളിനനുകൂലമായ വലിയ മുന്നേറ്റം തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.  നിരവധി മുതിര്‍ന്ന വൈദികര്‍ തന്നെ കര്‍ദ്ദിനാളിനെ അനുകൂലിച്ച് ഇവിടെ രംഗത്ത് വന്നുകഴിഞ്ഞു.

alanchery
Advertisment