Advertisment

സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഇടപാടുകാരന്‍ തട്ടിച്ച പണം സഭയ്ക്ക് തിരികെ നല്‍കി. പണയവസ്തുക്കള്‍ കൂടി വിറ്റാല്‍ ലാഭം സഭയ്ക്കും നഷ്ടം ഇടപാടുകാരനും എന്ന നിലയാകും ! ഭൂമിയിടപാട് കേസുകള്‍ അപ്രസക്തമായി !

author-image
admin
New Update

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആധാര പ്രകാരം സഭയ്ക്ക് കിട്ടാന്‍ ബാക്കിയുണ്ടായിരുന്ന മുഴുവന്‍ സംഖ്യയും ഇടപാടുകാരന്‍ സാജു വര്‍ഗീസ്‌ സഭയ്ക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. ഇതുപ്രകാരമുള്ള സംഖ്യ വ്യാഴാഴ്ച എറണാകുളം - അങ്കമാലി അതിരൂപതയുടെ അക്കൌണ്ടില്‍ ലഭ്യമായതായാണ് രൂപതാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Advertisment

publive-image

നേരത്തെയും ഈ തുക തിരിച്ചടയ്ക്കാന്‍ സാജു വര്‍ഗീസ്‌ തയാറായിരുന്നെങ്കിലും അതിരൂപതാ കേന്ദ്രങ്ങളിലെ ശക്തരായ ചിലര്‍ തന്നെയായിരുന്നു ഇത് തിരിച്ചടക്കുന്നതില്‍ നിന്നും സാജുവിനെ വിലക്കിയതെന്നും പറയുന്നു. കര്‍ദ്ദിനാളിനെതിരെ കേസേടുപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ മെത്രാന്‍സമിതിയുടെ ഇടപെടലോടെ സാജുവില്‍ നിന്നും തുക സ്വീകരിക്കാന്‍ അതിരൂപത തയാറാകുകയായിരുന്നു.

ഇതോടെ വസ്തു ഇടപാടില്‍ നിലവില്‍ കോടതികളില്‍ നിലനില്‍ക്കുന്ന കേസ് അപ്രസക്തമാകും. ബാക്കി തുകയ്ക്കുള്ള പകരം വസ്തുക്കള്‍ സാജു വര്‍ഗീസ്‌ അതിരൂപതയ്ക്ക് എഴുതി നല്‍കിയിട്ടുണ്ട്. നാമമാത്ര തുക വാങ്ങിക്കൊണ്ടായിരുന്നു ഈ ഇടപാട്. ഈ മൂന്ന്‍ വസ്തുക്കള്‍ വില്‍ക്കുന്നതോടെ ഇടവകയ്ക്ക് ലഭിക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ സംഖ്യ ഇതിലൂടെ ലഭിക്കും.

അതിരൂപതയ്ക്ക് സ്വന്തമായി ക്രയവിക്രയം ചെയ്യാവുന്ന നിലയിലാണ് ഈ ഭൂമി. അതോടെ അതിരൂപതയെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇടനിലക്കാര്‍ അടികളികള്‍ നടത്തിയ സംഭവത്തില്‍ നിലവില്‍ ലാഭം അതിരൂപതയ്ക്കും നഷ്ടം ഇടനിലക്കാരനും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. നേരത്തെ അത് തിരിച്ചായിരുന്നു. അത് മുതലാക്കിയാണ് ചിലര്‍ കര്‍ദ്ദിനാളിനെതിരെ നീങ്ങിയത്.

alanchery
Advertisment