Advertisment

പ്രളയദുരന്തം: കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യാ തലത്തില്‍ സെസ് പിരിക്കുന്ന കാര്യം പരിഗണനയിലെന്ന്‍ തോമസ്‌ ഐസക് 

New Update

ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യാ തലത്തില്‍ സെസ് പിരിക്കുന്ന കാര്യം പരിഗണനയിലെന്നു തോമസ് ഐസക്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി മന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Advertisment

publive-image

സെസ് പിരിക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിനായി വിദേശവായ്പകള്‍ നേടുന്ന കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്ലിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

 

 

Advertisment