Advertisment

ദുരന്തമുഖത്ത് വിറങ്ങലിച്ചു നിൽക്കുന്ന മലയാളിയെ പരിഹസിച്ച ടൈംസ് ഓഫ് ഇന്ത്യ കാർട്ടൂൺ : കാർട്ടൂണിസ്റ്റിന് പൊങ്കാലയിട്ട് മയാളികൾ

New Update

സമാനതകളില്ലാത്ത പ്രളയത്തിൽ കൂടി മലയാള നാട് കടന്നുപോകുമ്പോൾ അതിനെ പരിഹസിച്ചു ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തി.

Advertisment

മുഖ്യമന്ത്രി പിണറായി വിജയൻ ആകാശത്തേക്ക് കൈകളുയർത്തി "ദൈവമേ അങ്ങയുടെ സ്വന്തം നാട് തന്നെയല്ലേ?" എന്ന് ചോദിക്കുമ്പോൾ മറുപടിയായി "നാട് നിങ്ങളുടെയും കൂടെയാണ്" എന്ന് സംഭാഷണത്തിന് ഒപ്പം കേരളത്തിലെ പേമാരിക്ക് കാരണം വനനശീകരണവും, അനിയന്ത്രിതമായ നിർമ്മാണങ്ങളും ആണ്‌ എന്നു ചൂണ്ടിക്കാണിക്കുന്ന പത്രവാർത്തയുമാണ് സന്ദീപ് അഥർവ്വ്യ രചിച്ച കാർട്ടൂണിലെ ഉള്ളടക്കം.

publive-image

എന്നാൽ ദുരന്തമുഖത്ത് ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന മലയാളികളെ പരിഹസിക്കുന്നതാണ് കാർട്ടൂൺ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം. ദുരന്തത്തിൽ കൈത്താങ്ങാവേണ്ടേ ഒരു ദേശീയ മാധ്യമത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കാർട്ടൂണിസ്റ്റ് സന്ദീപ് അഥർവ്വ്യ ഫേസ്ബുക്ക് പേജിൽ അദ്ദേഹത്തിൻറെ പോസ്റ്റുകൾക്ക് ചുവടെ ലോകമെമ്പാടുമുള്ള മലയാളികൾ എത്തിയിട്ടുണ്ട്. നിങ്ങൾക്കു മറുപടി നല്‍കാനുള്ള സമയമല്ല ഇതെന്നും എന്നാൽ നിങ്ങളുടെ പ്രവർത്തി ഞങ്ങൾ മറക്കാതെ ദുരന്തത്തിന് ശേഷം മറുപടി നൽകാമെന്നുമാണ് ഭൂരിപക്ഷം കമൻറുകളും.

1924-ലെ വെള്ളപ്പൊക്കത്തിന് കാരണം താങ്കൾ അറിയിക്കണമെന്നും അതോടൊപ്പം ഉത്തരാഖണ്ഡിൽ 2014 നടന്ന മേഘവിസ്ഫോടനത്തിനും ജല പ്രളയത്തിനും കാരണമെന്തെന്നും കൂടുതൽ പേരും കാർട്ടൂണിസ്റ്റ്റിനോട് ചോദിക്കുന്നു. കേരളത്തിലെ പ്രളയത്തോട് ദേശീയ മാധ്യമങ്ങൾ മുഖംതിരിച്ച് നിൽക്കുന്നുവെന്ന് ശശി തരൂർ എംപിയുടെ പ്രസ്താവനയെ സാധൂകരിക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ നടപടി.

Advertisment