Advertisment

കോട്ടയം - എറണാകുളം, ഷൊര്‍ണൂര്‍ - പാലക്കാട് റൂട്ടുകളില്‍ ട്രെയിനുകള്‍ ശനിയാഴ്ച 4 മണി വരെ നിര്‍ത്തിവച്ചു

New Update

തിരുവനന്തപുരം:  കേരളത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ നാളെ രാവിലെ വരെയും ഭാഗികമായി തടസപ്പെടും.  നേരത്തെ ഇന്ന് വൈകുന്നേരം 4 മണി വരെയായിരുന്നു എറണാകുള൦ മുതല്‍ ഷോര്‍ണൂര്‍ വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നതെങ്കില്‍ മഴക്കെടുതി മൂലം ഇത് ഒരു ദിവസത്തേക്ക് കൂടി നീട്ടാനാണ് റെയില്‍വേയുടെ തീരുമാനം.

Advertisment

publive-image

ഇത് പ്രകാരം കോട്ടയം - എറണാകുളം റൂട്ടിലും എറണാകുളം - പാലക്കാട് റൂട്ടിലും എറണാകുളം - ഷോര്‍ണൂര്‍ റൂട്ടിലും ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. നാളെ 4 മണി വരെയാണ് സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.

അതേസമയം തിരുവനന്തപുരം - ആലപ്പുഴ വഴി എറണാകുളത്തെക്കും തിരുവനന്തപുരം - തിരുനെല്‍വേലി റൂട്ടിലും റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. ഇത് സംബന്ധിച്ച് റെയില്‍വേയുടെ പത്രക്കുറിപ്പ് ഉടന്‍ പുറത്തുവന്നേക്കും.

Advertisment