Advertisment

യുഡിഎഫിലെ മുന്‍ മന്ത്രിയും പാക് വനിതയും ദുബായില്‍ ഒന്നിച്ചുകഴിഞ്ഞ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. മുന്‍ ഘടകകക്ഷി മന്ത്രിയുടെ വിദേശയാത്രകള്‍ അന്വേഷിക്കുന്നു

author-image
admin
New Update

തിരുവനന്തപുരം:  കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഘടകകക്ഷി മന്ത്രിയും പാക് വനിതാ സുഹൃത്തും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്.

Advertisment

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഇദ്ദേഹം ദുബായ് സന്ദര്‍ശനത്തിനിടെ ഒരു പാക് യുവതിയുമായി മുന്തിയ ഹോട്ടലില്‍ ഒരു രാത്രി ചെലവഴിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പിന്നീട് തുടര്‍ച്ചയായി ഇദ്ദേഹം വിദേശ യാത്രകള്‍ നടത്തിയിരുന്നു. യുവതിയുമായുള്ള മുന്‍ മന്ത്രിയുടെ ബന്ധം, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ, കൂടുതല്‍ കൂടിക്കാഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതായാണ് സൂചന.

publive-image

സംഭവത്തില്‍ ഇന്റജിലന്‍സ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയനായ മുന്‍ മന്ത്രിയെ വിളിച്ചു വരുത്തി വിവരങ്ങള്‍ ആരാഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിരീക്ഷണത്തിലാണ്.

ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകളാണ് അന്വേഷണ വിധേയമാക്കുന്നത്.

പാക് യുവതിയുമായുള്ള ബന്ധത്തില്‍ വന്‍ദുരൂഹതയാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരെക്കുറിച്ച് ഉന്നത തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ മുന്‍മന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഗതി വിവാദമായി മാറിയത്.

നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നത്, ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളോ, ഇടനിലക്കാരായി ഏതെങ്കിലും ദല്ലാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

Advertisment