Advertisment

തൃശൂരില്‍ മണ്ണിനടിയില്‍ നിന്നു രണ്ട് പേരുടെ ഫോണ്‍ സന്ദേശം; തെരച്ചില്‍ തുടരുന്നു

New Update

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്നവരില്‍ മാത്രം രണ്ടുപേര്‍ മണ്ണിനടിയില്‍നിന്നു ഫോണില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. ഇവരെയടക്കം കണ്ടെത്താന്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചിലില്‍പെട്ട് ഒലിച്ചുപോയ നാലു വീടുകളിലുള്ളവരെയാണു കാണാതായത്.

publive-image

അഞ്ചു മണിക്കൂറായി തിരച്ചില്‍ തുടരുകയാണ്. രണ്ടു വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടും ഇതുവരെ മണ്ണു നീക്കാനായിട്ടില്ല. വീടിന്റെ മേല്‍ക്കൂര മാത്രമാണ് പുറത്ത് കാണുന്നത്. എരുമപ്പെട്ടിക്കടുത്തു മണ്ണിടിഞ്ഞു കാണാതായ മൂന്നുപേര്‍ക്കായും തിരച്ചില്‍ നടക്കുകയാണ്.

Advertisment