Advertisment

ജയിലില്‍ കിടക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. 'താന്‍ എല്ലാം പറഞ്ഞില്ലേ, ഇനി എന്നെ വിട്ടുകൂടെ , എനിക്ക് വീട്ടില്‍ പോകണം' - അമ്മയെ കൊന്നതില്‍ പശ്ചാത്തപിക്കാത്ത 22 കാരന്‍ പ്രതീക്ഷിച്ചത് കേസെടുത്താല്‍ ഉടന്‍ ജാമ്യം നേടി വീട്ടിലേയ്ക്ക് മടങ്ങാമെന്ന്

New Update

publive-image

Advertisment

തിരുവനന്തപുരം : പേരൂര്‍ക്കട മണ്ണടി ലൈനിൽ കുവൈറ്റിലെ പ്രവാസി മലയാളിയുടെ ഭാര്യ ദീപ (50) കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മകന്‍ അക്ഷയ് അമ്മയെ കൊലചെയ്തതില്‍ യാതൊരു പശ്ചാത്താപവും ഇല്ലാതെയാണ് പോലീസിനോട് പ്രതികരിച്ചതെങ്കില്‍ കോടതി റിമാന്‍ഡ് ചെയ്തപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു.

ഒടുവില്‍, ജയിലില്‍ പോകേണ്ട ഘട്ടം വന്നപ്പോഴേക്കും ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ വിങ്ങിപ്പൊട്ടി. മുഖംപൊത്തി ഏങ്ങിക്കരഞ്ഞു. കുറ്റസമ്മതമെല്ലാം നിഷേധിച്ച്‌ താന്‍ നിരപരാധിയാണെന്നും തനിക്കൊന്നുമറിയില്ലെന്നും പുലമ്പി.

അമ്മ ദീപ മരിച്ച കേസില്‍ പൊലീസ് പിടികൂടിയ തന്നെ കേസെടുത്തശേഷം ജാമ്യത്തില്‍ വിടുമെന്നായിരുന്നു അക്ഷയ് കരുതിയിരുന്നത്. ഇതിന് വിരുദ്ധമായി റിമാന്റ് ചെയ്യപ്പെടുമെന്നും ജയിലില്‍ കിടക്കേണ്ടിവരുമെന്നും അവസാന നിമിഷം മനസിലാക്കിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിങ്ങിപ്പെട്ടിയത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ഇയാള്‍ പൊലീസിനോട് കെഞ്ചുകയും ചെയ്തു. മയക്കുമരുന്നിന്‍റെ കെട്ടു വിട്ടപ്പോള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതാണോ എന്നും സംശയിക്കുന്നു .

എന്നാല്‍, കൊല നടന്ന വീട്ടില്‍ അശോകനെയും അനഘയേയുമെത്തിച്ച പൊലീസ് കൊലപ്പെടുത്തിയ സ്ഥലവും രീതിയും മൃതദേഹം കത്തിച്ചിരിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി കാര്യങ്ങള്‍ വിശദീകരിച്ചതോടെ മറ്റ് സാഹചര്യതെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യമായി.

publive-image

അമ്മയ്ക്കൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന ഫോണും കൊലപാതകത്തിനുപയോഗിച്ച ബെഡ് ഷീറ്റുമെല്ലാം അക്ഷയ് ചുട്ട് ചാമ്പലാക്കി.

അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ അമ്മ എല്‍.ഐ.സി അഡ്വൈസറായി തുടര്‍ന്നതും അമ്മയുടെ ഫോണ്‍ ബന്ധങ്ങളും ജീവിതത്തിന്റെ സ്വസ്ഥത നശിപ്പിച്ചപ്പോള്‍ അമ്മയ്ക്കൊപ്പം അക്ഷയ് അമ്മയുടെ ഫോണും ചുട്ട് ചാമ്പലാക്കി. ദീപയെ ശ്വാസം ഞെരിച്ച്‌ കൊല്ലാനുപയോഗിച്ച ഷീറ്റ് , മറ്റ് ഏതാനും തുണികള്‍, ഹാളിലുണ്ടായിരുന്ന കാര്‍പ്പറ്റ് തുടങ്ങിയവയും തെളിവുകള്‍ നശിപ്പിക്കാനായി അക്ഷയ് ചാമ്പലാക്കിയിരുന്നു.

അച്ഛൻ പറഞ്ഞത് കേൾക്കാതെ അമ്മ എൽ.ഐ.സി അഡൈ്വസറായി തുടർന്നതും അമ്മയുടെ ഫോൺ ബന്ധങ്ങളും ഇവരുടെ കുടുംബത്തില്‍ പ്രശ്നങ്ങളായി . ഇക്കാര്യത്തില്‍ മകനും ഭര്‍ത്താവിനും മകള്‍ക്കും ദീപയോടു നീരസം ഉണ്ടായിരുന്നു .

അതിനാലാണ് അമ്മയ്‌ക്കൊപ്പം അക്ഷയ് അമ്മയുടെ ഫോണും ചുട്ട് ചാമ്പലാക്കിയതെന്ന് കരുതുന്നു. ഇതിൽ റെക്കോഡ് ചെയ്തിരുന്ന അമ്മയും പുരുഷ സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം അക്ഷയ് കേൾക്കാനിടയാകുകയും ഇത് സഹോദരിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയാണ് ദീപ കുടുംബത്തില്‍ ഒറ്റപെട്ടത് . മകനുമായി മാത്രമേ കുറെ കാലമായി ദീപയ്ക്ക് ബന്ധം ഉണ്ടായിരുന്നുള്ളൂ .

കഴിഞ്ഞ 2 വർഷമായി ഭർത്താവ് അശോകുമായി ഒരുതരത്തിലുള്ള ബന്ധവും പുലർത്താതിരുന്ന ദീപയുമായി മകൾക്കുണ്ടായിരുന്ന മാനസിക ബന്ധവും അതോടെ താറുമാറായി.

ക്രിസ്മസ് ദിനത്തിൽ സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട്ടിൽനിന്ന് ആരോ ഇറങ്ങിയോടുന്നത് കണ്ടെന്നാണ് അക്ഷയ് ആദ്യം പൊലീസിനോടു പറഞ്ഞത്.

ക്രിസ്മസ് കേക്ക് വാങ്ങാനുള്ള പണം ദീപയിൽനിന്ന് വാങ്ങിയശേഷമാണ് അക്ഷയ് കൊലയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണ സംഘം പറയുന്നു. സപ്ലിമെന്ററി പരീക്ഷയ്ക്ക് ട്യൂഷന് പോകുന്നതിനായി ഫീസ് ആവശ്യപ്പെട്ടത് തർക്കത്തിലേക്കു നയിച്ചെന്നും ഇതു കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും പിന്നീട് അക്ഷയ് മൊഴി മാറ്റി.

അമ്മയുടെ മരണത്തിലല്ല, ഭാവിജീവിതം അവതാളത്തിലായതിലാണു ദുഃഖമെന്നും അക്ഷയ് പൊലീസിനോട് പറഞ്ഞത്.

kerala police kerala deepa murder
Advertisment