Advertisment

വിദേശ പഠനത്തിന് പോകാനൊരുങ്ങി എംജി രാജമാണിക്യം; ഹവാര്‍ഡില്‍ പഠനത്തിനായി ശ്രീറാം വെങ്കിട്ടരാമനും; അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ വിദേശത്ത്

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ വിദേശത്ത് പഠനത്തിനായി ചേര്‍ന്നിരിക്കുകയാണ്. ഒടുവിലയി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എംജി രാജമാണിക്യമാണ് ഉപരിപഠനത്തിനായി വിദേശത്തേക്കു പോകുന്നത്. കഴിഞ്ഞമാസം അവസാനമാണു യാത്ര തീരുമാനിച്ചതെങ്കിലും പ്രളയത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. നാലു യുവ ഐഎഎസ് ഓഫിസര്‍മാര്‍ പഠനത്തിനായി നേരത്തേ തന്നെ വിദേശത്തേക്കു പോയി. ജിആര്‍ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്‍, സ്വാഗത് ആര്‍ ഭണ്ടാരി, മൃന്‍മയി ജോഷി എന്നിവരാണു കേരളം വിട്ടത്.

Advertisment

publive-image

ലണ്ടനിലെ കിങ്സ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യാനാണു രാജമാണിക്യം പോകുന്നത്. ഒരു വര്‍ഷമാണു കാലാവധി. ശനിയാഴ്ച ലണ്ടനിലേക്കു തിരിക്കും. നേരത്തേ തീരുമാനിച്ച യാത്രയാണെന്നും പ്രളയത്തെത്തുടര്‍ന്നു നീട്ടിവയ്ക്കുകയായിരുന്നെന്നും രാജമാണിക്യം പറഞ്ഞു. റവന്യൂ വകുപ്പ് സ്പെഷല്‍ ഓഫീസറായപ്പോള്‍ വന്‍കിടക്കാര്‍ക്കെതിരെ നടത്തിയ നടപടിയും കെഎസ്ആര്‍ടിസി എംഡിയായി നിയമിതനായപ്പോഴുള്ള നടപടികളും ശ്രദ്ധേയമായിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ ഹാര്‍വഡ് സര്‍വകലാശാലയിലാണു ചേര്‍ന്നത്. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ചതോടെയാണു ശ്രീറാം ശ്രദ്ധ നേടുന്നത്. 2016 ജൂലൈ 22ന് ദേവികുളം സബ് കലക്ടറായി ചാര്‍ജെടുത്ത ശ്രീറാം, 300 എക്കറോളം സര്‍ക്കാര്‍ ഭൂമിയാണു തിരിച്ചുപിടിച്ചത്.

ഇടുക്കി ജില്ലാ കലക്ടറായിരുന്ന ജിആര്‍ ഗോകുല്‍ യുഎസ്എയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലാണു മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്നത്. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോകുല്‍ പാലക്കാട് യാക്കര സ്വദേശിയാണ്. എറണാകുളം അസിസ്റ്റന്‍് കലക്ടറായും ആലപ്പുഴ, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൃന്‍മയി ജോഷി ഓക്സ്ഫഡ് സര്‍വകലാശാലയിലാണു മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്നത്. സ്വാഗത് ആര്‍.ഭണ്ടാരി അമേരിക്കയിലെ ഹൂസ്റ്റണില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ കോഴ്സാണു തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisment