Advertisment

അവള് നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ': പൊന്നുമോളെ കുറിച്ച് ബാലഭാസ്‌കര്‍ അവസാനമായി പറഞ്ഞത്, കണ്ണീരിലാഴ്ത്തി സുഹൃത്തിന്റെ കുറിപ്പ്

New Update

തൃശ്ശൂര്‍: ബാല ഭാസ്‌കര്‍-ലക്ഷ്മിയുടെയും 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ പൊന്നോമന രണ്ടു വയസുകാരി തേജസ്വനിയുടെ വിയോഗം കേരളത്തെ കണ്ണീരിലാഴ്ത്തി. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും അതീവ ഗുരുതരവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Advertisment

അതിനിടെ തേജസ്വിനിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കൊണ്ട് സുഹൃത്ത് ഫിറോസ് പങ്കുവച്ച കുറിപ്പ് ഏവരുടെയും കണ്ണീരണിയിക്കുന്നതാണ്.

publive-image

പ്രളയ സമയത്തു ബാലുചേട്ടന്‍ വിളിച്ചിരുന്നു. ഡാ, നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാംപുകളില്‍ വന്ന് അവരെയൊക്കെ ഒന്നു ഉഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്ത് ചെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്‍ക്കുന്നു...

'നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി...' വായിക്കുന്നവരുടെ കണ്ണുനിറയുന്ന അക്ഷരങ്ങളാണ് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ബാല ഭാസ്‌കര്‍ എന്ന സൗമ്യനായ കലാകാരനുമായി അഗാധമായ ബന്ധം പങ്കുവച്ച് ആര്‍ജെ കിടിലം ഫിറോസും ആ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ചേരുകയാണ്. കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍ എന്ന് ഫിറോസ് ഓര്‍ക്കുന്നു.

അവസാനമായി ഫോണില്‍ സംസാരിച്ച ദിവസം മകള്‍ തേജസ്വിനി എന്തു ചെയ്യുന്നു എന്ന് ആരാഞ്ഞപ്പോള്‍ നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന പഴയ മറുപടി മനസ്സിലെ നോവായി അവശേഷിക്കുന്നുവെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

Advertisment