കുവൈറ്റ് : കുവൈറ്റ് എസ്എംസിഎ മുന്‍ പ്രസിഡനറും എസ്എംസിഎ മലയാളം മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്ററുമായ തോമസ് കുരുവിള നരിതൂക്കിലിന്റെ പിതാവ് കെ കെ കുരുവിള ( മണിക്കല്ലില്‍ കുഞ്ഞേട്ടന്‍ 80 ) നിര്യാതനായി. പാലാ പൈകയിലെ പ്രമുഖ വ്യാപാരിയായിരുന്നു .
ശവസംസക്കാരം 27 ന് ചൊവ്വാഴ്ച രാവിലെ 10 ന് ഇളങ്ങുളം സെന്‍റ് മേരീസ് പള്ളിയിൽ.
പരേതനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് കുവൈറ്റ് എസ് എം സി എ ഹാളിൽ (സെൻറ് അൽഫോൻസാ ഹാൾ) പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു .